SHARE

ഇംഗ്ലണ്ടില്‍ നടക്കുന്ന കിയ സീപ്പര്‍ലീഗില്‍ കളിക്കാന്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സ്മൃതി മന്ദാന. തിരഞ്ഞെടുപ്പിനൊത്തവണ്ണം അവിസ്മരണീയ പ്രകടനത്തോടെ മന്ദാന ഏവരുടെയും മനസ്സ് കീഴടക്കിയിരുന്നു. വെേേസ്റ്റന്‍ സ്റ്റോമിന്‌റെ താരമായ മന്ദാന ടീമിന് വിജയങ്ങള്‍ സമ്മാനിക്കുക മാത്രമല്ല ഒരുപിടി റെക്കോര്‍ഡുകള്‍കൂടി സ്വന്തം പേരില്‍ എഴുതി ചേര്‍ത്ത മന്ദാന പക്ഷേ ഫൈനല്‍ കളിക്കാനുണ്ടാകില്ല.

അടുത്ത പരമ്പരക്കുള്ള ഒരുക്കത്തിന്‌റെ ഭാഗമായി ഇന്ത്യന്‍ ക്യാമ്പില്‍ പങ്കെടുക്കെണ്ടതിനാലാണ് മന്ദാന സൂപ്പര്‍ ലീഗിനോട് വിട പെരയുന്നത്. അടുത്ത ദിവസങ്ങളില്‍ ഇന്ത്യയില്‍ മടങ്ങിയെത്തുന്ന താരം ഉടന്‍തന്നെ ടീമിനൊപ്പം ചേരും. വെസ്റ്റേന്‍ സ്റ്റോമിന് കിരീടം നിലനിര്‍ത്താനാകുമെന്നും അവരൊടൊപ്പം കളിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്നും മന്ദാന പറഞ്ഞു.

കിയ സീപ്പര്‍ ലീഗില്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമതാണ് മന്ദാന. 8 മത്സരങ്ങളില്‍ നിന്നും 416 റണ്‍സാണ് ഈ 22 കാരി അടിച്ചുകൂട്ടിയത്. ഇതില്‍ ഒരു സെഞ്ചുറിയും ഉള്‍പ്പെടുന്നു. ഇന്ത്യക്കായി 41 ഏകദിനവും 42 ടി20 മത്സരങ്ങളും കളിച്ച താരമാണ് മന്ദാന.