SHARE

ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായി വിരാട് കോഹ്ലി. പരിക്കേറ്റ് ലോകകപ്പ് പങ്കാളിത്തം തുലാസില്‍ നില്ക്കുന്ന ശിഖര്‍ ധവാന്‍ ഉടന്‍ തന്നെ തിരിച്ചെത്തുമെന്ന വ്യക്തമായ സൂചനയാണ് വിരാട് നല്കുന്നത്. ആദ്യഘട്ടം അവസാനിക്കും മുമ്പ് ശിഖര്‍ കളത്തിലിറങ്ങുമെന്നാണ് അദേഹം പറഞ്ഞത്. ന്യൂസിലന്‍ഡിനെതിരായ മത്സരം മഴയില്‍ നഷ്ടപ്പെട്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിരാട്.

ധവാന്റെ കൈയില്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണെന്നും ഫിറ്റ്‌നസ് നിരീക്ഷിച്ചു വരികയാണെന്നും നായകന്‍ പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ കൈവിരലിന് ഒടിവേറ്റ ധവാന്‍ ലോകകപ്പില്‍ തുടര്‍ന്ന് കളിക്കില്ലെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനായ ധവാനെ ഇന്ത്യ ടീമില്‍ നിലനിര്‍ത്തുകയായിരുന്നു.

ധവാന്റെ പകരക്കാരനായി റിഷഭ് പന്തും ഇംഗ്ലണ്ടിലെത്തിയിരുന്നു. എന്നാല്‍ പകരക്കാരനായി പന്തിനെ പ്രഖ്യാപിച്ചിരുന്നില്ല. ധവാന് രണ്ടാഴ്ചയിലേറെ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. 30ന് ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തിനു മുമ്പ് ധവാന്‍ പരിക്കില്‍നിന്നു മോചിതനാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശുഭകരമാണ് ഈ വാര്‍ത്ത.