SHARE

പാകിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേക്ക്. ജോഹന്നാസ്ബർ​ഗിൽ നടക്കുന്ന ടെസ്റ്റിന്റെ ആദ്യ ദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്ന് വിക്കറ്റ് 226 നഷ്ടത്തിൽ റൺസെന്ന നിലയിലാണ് ദക്ഷണാഫ്രിക്ക

ടോസ് നേടി ബാറ്റിങ് തിര‍ഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ഞെട്ടിക്കുന്ന തുടക്കമാണ് നേരിടേണ്ടി വന്നത്. സ്കോർ ആറ് റൺസിൽ നിൽക്കെ ക്യാപ്റ്റൻ ഡീൻ എൽ​ഗർ പുറത്തായി. അഞ്ച് റൺസെടുത്ത എൽ​ഗറിനെ മുഹമ്മദ് അബ്ബാസാണ് പുറത്താക്കിയത്. തുടക്കത്തിലെ ഞെട്ടലിൽ നിന്ന് തിരിച്ചെത്തിയ ദക്ഷിണാഫ്രിക്ക പിന്നീട് നിലയുറപ്പിച്ചു. എയ്ഡൻ മർക്രവും ഹാഷിം അംലയും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 126 റൺസെടുത്തു. തുടർന്ന് 90 റൺസെടുത്ത മർക്രം പുറത്തായി.

സ്കോർ 154-ൽ എത്തിയപ്പോൾ 41 റൺസെടുത്ത ഹാഷിം അംലയും പുറത്തായി.തുടർന്ന് നാലാം വിക്കറ്റിൽ ത്യുനിസ് ഡിബ്രുയനും സുബൈർ ഹംസയും ചേർന്ന് സ്കോർ ഉയർത്തുകയാണിപ്പോൾ. ഡി ബ്രുയൻ 50-ും ഹംസ 38-ും റൺസുമായി ക്രീസിലുണ്ട്. പാക്കിസ്ഥാനായ അബ്ബാസിന് പുറമെ, ശബദ് ഖാനും ഫഹീം അഷ്റഫും ഓരോ വിക്കറ്റ് വീഴ്ത്തി.