SHARE

ലോകകപ്പ് മത്സരങ്ങളില്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം മുഹമ്മദ് ഷമി ബോളിംഗ് ഓപ്പണ്‍ ചെയ്യണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇന്ത്യ ടിവിയില്‍ നടന്ന ക്രിക്കറ്റ് കി ബാത്ത് ഷോയ്ക്കിടെയാണ് ഗാംഗുലി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, ബുംറ, ഷമി എന്നിവര്‍ പേസ് ത്രയങ്ങളായി കളിക്കണമെന്നും ഗാംഗുലി പറഞ്ഞു.

‘ മുഹമ്മദ് ഷമിയെ ആദ്യ ഇലവനില്‍ കളിപ്പിക്കണം, ഐ പി എല്ലില്‍ അദ്ദേഹം പ്രതീക്ഷിച്ച പ്രകടനം നടത്തിയില്ല, എന്നാല്‍ ഇന്ത്യയ്ക്കായി അടുത്തിടെ മികച്ച പ്രകടനങ്ങളാണ് ഷമി നടത്തുന്നത്, ഭുവനേശ്വര്‍ കുമാര്‍ കഴിഞ്ഞ 4-5 മാസങ്ങളിലായി ഫോമിലല്ല, ഞാന്‍ ഭുവി ആരാധകനാണ്, അദ്ദേഹം ശക്തമായി തിരിച്ചു വരും, ബുംറയ്ക്കും ഷമിക്കുമൊപ്പം ഹാര്‍ദികിനെയും കളത്തിലിറക്കണം’ – ഗാംഗുലി വ്യക്തമാക്കി.