SHARE

ടെസ്റ്റ് സ്പെഷ്യലിസ്റ്റ് താരം ചേതേശ്വർ പുജാരയെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ടീമിന്റെ നാലാംസ്ഥാനത്ത് പുജാരയെ ബാറ്റിംഗിനിറക്കണമെന്നും ഈ സ്ഥാനത്ത് തിളങ്ങാൻ പുജാരയ്ക്ക് കഴിയുമെന്നും ഗാംഗുലി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഒരു ടിവിചാനലിലെ ഷോയിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഗാംഗുലി ഇത്തരത്തിലൊരു നിർദ്ദേശം മുന്നോട്ട് വെച്ചത്.

പലർക്കും ഞെട്ടലുണ്ടാക്കിയേക്കാവുന്ന ഒരു കാര്യം താൻ പറയാൻ പോവുകയാണെന്ന് സൂചിപ്പിച്ച് കൊണ്ട് തുടങ്ങിയ ഗാംഗുലി, ഇന്ത്യൻ ഏകദിന ടീമിന്റെ നാലാം നമ്പരിൽ പുജാരയെ കളിപ്പിക്കണമെന്ന് വ്യക്തമാക്കുകയായിരുന്നു. പുജാരയുടെ ഫീൽഡിംഗ് മികവ് അത്ര മികച്ചതല്ലെന്നും, എന്നാൽ അദ്ദേഹം വളരെ മികച്ച ബാറ്റ്സ്മാൻ ആണെന്നും ഗാംഗുലി അഭിപ്രായപ്പെടുന്നു. ആൾക്കാർ എന്റെ അഭിപ്രായം കേട്ട് ഞെട്ടുമെങ്കിലും ഇന്ത്യയ്ക്ക് നിലവിൽ നാലാം നമ്പരിൽ കളിപ്പിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ബാറ്റ്സ്മാൻ പുജാരയാണെന്നും ഗാംഗുലി‌ കൂട്ടിച്ചേർത്തു.