SHARE

രണ്ടാം ടെസ്റ്റിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ പരിക്കും ദക്ഷിണാഫ്രിക്കയെ അലട്ടുന്നു. ഓള്‍ റൗണ്ടര്‍ കേശവ് മഹാരാജാണ് പരിക്കിന്റെ പിടിയിലായത്. അവസാന ടെസ്റ്റില്‍ ഈ താരം ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം സ്പിന്നര്‍ ജോര്‍ജ് ലിന്‍ഡെ കളിക്കാനാണ് സാധ്യത.

രണ്ടാം ടെസ്റ്റിനിടെയായിരുന്നു പരിക്ക് സംഭവിച്ചത്. തോളിലാണ് പരിക്കേറ്റത്. മത്സരത്തില്‍ ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടെങ്കിലും മഹാരാജ് മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 132 പന്തില്‍ നിന്നും 72 റണ്‍സെടുത്ത മഹാരാജായിരുന്നു ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.

ദക്ഷിണാഫ്രിക്ക പാടേ തകര്‍ന്ന രണ്ടാം ഇന്നിംഗ്‌സില്‍ 22 റണ്‍സെടുക്കാനും താരത്തിനായി. എന്നാല്‍ ബൗളിംഗില്‍ ശോഭിക്കാന്‍ താരത്തിനായിരുന്നില്ല. ഒക്ടോബര്‍ 19 നാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക. ആദ്യ രണ്ടു ടെസ്റ്റുകളും വിജയിച്ച ഇന്ത്യ ഇതിനകം തന്നെ പരമ്പര നേടിക്കഴിഞ്ഞു.