SHARE

ശ്രീലങ്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തകർച്ച. ആദ്യ ഇന്നിം​ഗ്സിൽ ബാറ്റ് ചെയ്ത ​ദക്ഷിണാഫ്രിക്ക 235 റൺസിന് ഓൾ ഔട്ടായി. ഡർബനിലാണ് മത്സരം നടക്കുന്നത്.

ടോസ് ലഭിച്ച ലങ്ക ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയ്ക്കുകയായിരുന്നു. ആ തീരുമാനം ശരിയെന്ന് രണ്ട് ഓവർ തികയുന്നതിന് മുമ്പ് തന്നെ വ്യക്തമായി. സ്കോർബോർഡിൽ റണ്ണെത്തും മുമ്പ് ഡീൻ എൽ​ഗറിനെ വിശ്വ ഫെർണാണ്ടോ പുറത്താക്കി. പിന്നാലെ ഹാഷിം അംലയെ സുരം​ഗ ലക്മലും പുറത്താക്കി. അധികം വൈകാതെ തന്നെ എയ്ഡൻ മർക്രത്തെയും ഫെർണാണ്ടോ വീഴ്ത്തിയതോടെ സ്കോർ 20 തികയും മുമ്പ് തന്നെ മൂന്ന് മുൻനിര വിക്കറ്റുകൾ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി.

-Advertisement-

വിക്കറ്റ് കീപ്പർ ക്വിന്റൻ ഡി കോക്കും ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസും തേമ്പാ ബാവുമയും ചെറുത്തുനിൽപ്പിന് ശ്രമിച്ചു. എന്നാൽ കൃത്യമായ ഇടവേളകളിൽ ലങ്ക വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടേയിരുന്നു. 80 റൺസെടുത്ത ഡിക്കോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ലങ്കയ്ക്കായി ഫെർണാണ്ടോ നാലും കസുൻ രജിത മൂന്നും വിക്കറ്റ് വീഴ്ത്തി.