SHARE

2020-21 സീസണിലേക്കുള്ള ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ വാർഷിക കരാർ പട്ടിക‌പ്രഖ്യാപിച്ചു. 16 താരങ്ങളാണ് ഇന്നലെ പുറത്ത് വന്ന പുതിയ കരാർ പട്ടികയിൽ ഇടം പിടിച്ചത്. ഇതാദ്യമായി ബ്യൂറൻ ഹെൻഡ്രിക്സ് വാർഷിക കരാറിൽ ഇടം പിടിച്ചിട്ടുണ്ട്. അതേ സമയം ആൻറിച്ച് നോർത്തെ, ഡ്വെയിൻ പ്രിട്ടോറിയസ്, റാസി വാൻഡർ ഡസൻ എന്നിവരുടെ കരാർ അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്.

അടുത്ത 12 മാസത്തേക്ക് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ പ്രധാന മത്സരങ്ങൾ ഐസിസി ടി20 ലോക‌കപ്പ്, ശ്രീലങ്ക, ഓസ്ട്രേലിയ, പാകിസ്ഥാൻ, ഇന്ത്യ എന്നിവർക്കെതിരെ നാട്ടിൽ നടക്കുന്ന പരമ്പരകൾ, വെസ്റ്റിൻഡീസ്, ശ്രീലങ്ക എന്നിവർക്കെതിരെ നടക്കുന്ന എവേ പരമ്പരകൾ എന്നിവയാണ്. ഈ ഒരു വർഷക്കാലത്തെ പ്രകടനത്തെ ആശ്രയിച്ചാകും ദക്ഷിണാഫ്രിക്കൻ ടീമിന്റെ 2021-22 സീസണിലേക്കുള്ള വാർഷിക കരാറുകൾ.

വാർഷിക കരാറിൽ ഇടം പിടിച്ച ദക്ഷിണാഫ്രിക്കൻ താരങ്ങൾ – ടെംബ ബാവുമ, ക്വിന്റൺ ഡി‌കോക്ക്, ഫാഫ് ഡുപ്ലെസിസ്, ഡീൻ എൽഗർ, ബ്യൂറൻ ഹെൻഡ്രിക്സ്, റീസ ഹെൻഡ്രിക്സ്, കേശവ് മഹാരാജ്, ഐഡൻ മാർക്രം, ഡേവിഡ് മില്ലർ, ലുങ്കിഎംഗിഡി, ആൻ റിച്ച് നോർത്തെ, ആൻഡില ഫെഖ്ലുക്വായോ, ഡ്വെയിൻ പ്രിട്ടോറിയസ്, കാഗിസോ റബാഡ, ടബ്രൈസ് ഷംസി, റാസി വാൻഡർ ഡസൻ.