SHARE

ഈ മാസം ഇംഗ്ലണ്ടിനെതിരെ ആരംഭിക്കാനിരിക്കുന്ന 6 മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. മൊത്തം 6 പുതുമുഖ താരങ്ങൾ ടീമിൽ ഇടം പിടിച്ചിട്ടുണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഫാഫ് ഡുപ്ലെസിസ് തന്നെയാണ് ടീമിനെ നയിക്കുക.

ഡെയിൻ പാറ്റേഴ്സൺ, പീറ്റർ മലൻ, റാസി വാൻഡർഡസൻ, ബ്യൂറൻ ഹെൻഡ്രിക്സ്, ഡ്വെയിൻ പ്രിട്ടോറിയസ്, റൂഡി സെക്കൻഡ് എന്നിവരാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ദക്ഷിണാഫ്രിക്കൻ സംഘത്തിൽ ഇടം പിടിച്ച അൺ ക്യാപ്പ്ഡ് താരങ്ങൾ. പരിക്കിനെത്തുടർന്ന് ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ അവസാന മത്സരം നഷ്ടമായ സ്പിന്നർ കേശവ് മഹാരാജും പതിനേഴംഗ ദക്ഷിണാഫ്രിക്കൻ സംഘത്തിലുണ്ട്‌. എന്നാൽ പരിക്കിനെത്തുടർന്ന് സ്റ്റാർ പേസർ ലുങ്കി എങ്കിടി ഡിസംബർ 26 ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിൽ നിന്ന് പുറത്തായി.

ദക്ഷിണാഫ്രിക്കൻ ടീം ഇങ്ങനെ – ഫാഫ് ഡുപ്ലെസിസ് (ക്യാപ്റ്റൻ), ടെംബ ബാവുമ, ഡികോക്ക്, ഡീൻ എൽഗർ, ബ്യൂറൻ ഹെൻഡ്രിക്സ്, കേശവ് മഹാരാജ്, പീറ്റർ മലൻ, ഐഡൻ മാർക്രം, സുബയ്ർ ഹംസ, ആൻ റിച്ച് നോർത്തെ, ഡെയ്ൻ പാറ്റേഴ്സൺ, ആൻഡിലെ ഫെഖ്ലുക്വായോ, വെർണോൺ ഫിലാൻഡർ, ഡ്വെയിൻ പ്രിട്ടോറിയസ്, കാഗിസോ റബാഡ, റൂഡി സെക്കൻഡ്, വാൻഡർഡസൻ.