SHARE

മഴമൂലം പത്ത് ഓവറാക്കി ചുരുക്കിയ ഏക ടി20 പോരാട്ടത്തിൽ ഓസ്ട്രേലിയയെ തകർത്ത് ദക്ഷിണാഫ്രിക്ക. 21 റൺസിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. സ്കോർ – ദക്ഷിണാഫ്രിക്ക 108/6, ഓസ്ട്രേലിയ 87/7. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര നേരത്തെ തന്നെ ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിരുന്നു

ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത പത്തോവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 108 റൺസെടുത്തു. 27 റൺസെടുത്ത നായകൻ ഫാഫ് ഡുപ്ലെസിസ്, 22 റൺസെടുത്ത ക്വിന്റൻ ഡിക്കോക്ക് 19 റൺസെടുത്ത റീസ ഹെന്റിക്കസ് എന്നിവർ ചേർന്നാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ നൽകിയത്. ഓസ്ട്രേലിയക്കായി നതാൻ കൗൾട്ടർ നൈലും ആൻഡ്രും ടൈയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

109 റൺ‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസിന് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും അത് നിലനിർത്താനായില്ല. വിക്കറ്റുകൾ വീണപ്പോഴും ഉറച്ചുനിന്ന മാക്സ്‌വെൽ 38 റൺസുമായി പുറത്താകാതെ നിന്നു. രണ്ട് ഫോറും രണ്ട് സിക്സുമടങ്ങുന്നതായിരുന്നു മാക്സ്‍വെല്ലിന്റെ ഇന്നിം​ഗ്സ്. ദക്ഷിണാഫ്രിക്കയ്ക്കായി ലും​ഗി എൻ​ഗിഡി, ക്രിസ് മോറിസ് , ആൻഡിൽ ഫെലുക്വായോ എന്നിർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.