SHARE

പാകിസ്ഥാനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച ജയം. സെഞ്ചൂറിയനിൽ നടന്ന മത്സരത്തിൽ മൂന്നാം ദിനം തന്നെ ദക്ഷിണാഫ്രിക്ക വിജയതീരത്തെത്തുകയായിരുന്നു. ആറ് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം.

ആദ്യ ഇന്നിം​ഗ്സിലേതുപോലെ രണ്ടാമിന്നിം​ഗ്സിലും പാകിസ്ഥാൻ തകർന്നടിഞ്ഞതോടെ 149 റൺസ് എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യവുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്. എന്നാൽ റണ്ണൊന്നുമെടുക്കുന്നതിന് മുമ്പ് എയ്ഡൻ മർക്രം പുറത്തായതോടെ പാകിസ്ഥാനും ബൗളിങ് അട്ടിമറി നടത്തുെമന്നാണ് കരുതിയത്. പക്ഷെ ഡീൻ എൾ​ഗറിനൊപ്പം ഹാഷിം അംല എത്തിയതോടെ സ്കോർ ഉയർന്നു. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട് 119 റൺസെടുത്തപ്പോഴേക്കും 50 റൺടെുത്ത എൽ​ഗർ പുറത്തായി.

തുടർന്ന് വളരെപ്പെട്ടന്ന് തന്നെ രണ്ട് വിക്കറ്റ് കൂടി വീണെങ്കിലും അപ്പോഴേക്കും ദക്ഷിണാഫ്രിക്ക വിജയം ഉറപ്പിച്ചിരുന്നു. ഹാഷിം അല 63 റൺസുമായി പുറത്താകാതെ നിന്നു. രണ്ടിന്നിം​ഗ്സുകളിൽ നിന്നുമായി 11 പാകിസ്ഥാൻ വിക്കറ്റുകൾ വീഴ്ത്തിയ ഡുവാൻ ഒളിവറാണ് ദക്ഷിണാഫ്രിക്കയുടെ വിജയശിൽപ്പി