SHARE

ഏകദിന പരമ്പരയ്ക്കു പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി-20യിലും സിംബാബ്‌വെയ്ക്ക് തോല്‍വി. 34 റണ്‍സിനാണ് സിംബാബ്‌വെ തോറ്റത്. 161 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ സന്ദര്‍ശകര്‍ക്ക് 126 റണ്‍സെടുക്കാനേ സാധിച്ചുള്ളു. അഞ്ചുവിക്കറ്റെടുത്ത ഇമ്രാന്‍ താഹിറാണ് പന്തേറില്‍ മികച്ചു നിന്നത്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160. സിംബാബ്‌വെ 17.2 ഓവറില്‍ 126 ഓള്‍ഔട്ട്.

ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റാസി വാന്‍ ഡെര്‍ ഡൂസെന്‍ (56), ഡുപ്ലെസി (34), ഡേവിഡ് മില്ലര്‍ (39) എന്നിവര്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ പീറ്റര്‍ മൂര്‍ (44), ബ്രണ്ടന്‍ മാവുറ്റ (28) എന്നിവര്‍ പൊരുതിയെങ്കിലും സിംബാബ്‌വെയെ ജയിപ്പിക്കാനായില്ല. തുടക്കത്തിലെ വിക്കറ്റുകള്‍ നിലംപൊത്തിയതാണ് തിരിച്ചടിയായത്.