SHARE

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഇന്ത്യയിൽ വെച്ച് നടക്കേണ്ടിയിരുന്ന ഏകദിന പരമ്പര ഉപേക്ഷിച്ചത്. ധർമ്മശാലയിൽ നടക്കാനിരുന്ന പരമ്പരയിലെ ആദ്യ മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചപ്പോൾ, കൊറോണ‌രോഗം അപകടകാരമായി പടർന്നതോടെ രണ്ടാം ഏകദിനത്തിന് മുന്നോടിയായി മൂന്ന് മത്സര പരമ്പര ഉപേക്ഷിക്കാൻ ഇരു രാജ്യങ്ങളിലേയും ക്രിക്കറ്റ് ബോർഡുകൾ തീരുമാനിക്കുകയായിരുന്നു.

എന്നാൽപരമ്പര ഉപേക്ഷിച്ചതിന് ശേഷവും ഇന്ത്യയിൽ തന്നെ തങ്ങിയ ദക്ഷിണാഫ്രിക്കൻ ടീം, കഴിഞ്ഞ ദിവസമായിരുന്നു നാട്ടിലേക്ക് മടങ്ങിയത്. ഇപ്പോളിതാ നാട്ടിൽ മടങ്ങിയെത്തിയ ദക്ഷിണാഫ്രിക്കൻ താരങ്ങളോട് രണ്ടാഴ്ച ഐസൊലേഷന് വിധേയരാവാവാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക. ഇന്ത്യയിൽ നിന്ന് തിരിച്ചെത്തിയ താരങ്ങൾക്ക് 14 ദിവസ ഐസൊലേഷൻ നിർദ്ദേശിച്ച ദക്ഷിണാഫ്രിക്കൻ ബോർഡ്, സാമൂഹ്യ അകലം പാലിക്കാനും, മറ്റുള്ള ആൾക്കാരിൽ നിന്ന് മാറിനിൽക്കാനും താരങ്ങളോട് പറഞ്ഞിട്ടുണ്ട്‌.

അതേ സമയം കൊറോണയെത്തുടർന്ന് ക്രിക്കറ്റ് ലോകം സ്തംഭിച്ചിരിക്കുകയാണ്. ഈ‌ മഹാമാരിയെത്തുടർന്ന് ഐപിഎൽ അടക്കമുള്ള പല ക്രിക്കറ്റ് ടൂർണമെന്റുകളും ഇപ്പോൾ നീട്ടിവെച്ചിരിക്കുകയാണ്. ഫലത്തിൽ മാർച്ച് മാസം ക്രിക്കറ്റ് മത്സരങ്ങളൊന്നുമില്ലാത്ത സ്ഥിതിയാണ്.