SHARE

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ്. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് 175 റണ്‍സിന്റെ ലീഡാണ് ഉള്ളത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സ് എന്ന നിലയിലാണ് ഇപ്പോള്‍ ദക്ഷിണാഫ്രിക്ക. ബൗളര്‍മാരുടെ മികവില്‍ രണ്ടാം ദിനം ഇംഗ്ലണ്ടിനെ ഓള്‍ ഔട്ടാക്കാന്‍ ദകിഷിണാഫ്രിക്കയ്ക്കു സാധിച്ചു.

ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്‌സില്‍ 284 റണ്‍സായിരുന്നു നേടിയത്. എന്നാല്‍ മറുപടിയായി 181 റണ്‍സ് എടുക്കാനെ ഇംഗ്ലണ്ടിനു സാധിച്ചിരുന്നുള്ളു. ഇതോടെ 103 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടാന്‍ ദക്ഷിണാഫ്രിക്കയ്ക്കു സാധിച്ചിരുന്നു. എന്നാല്‍ രണ്ടാമിന്നിംഗ്‌സിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് തുടക്കം അത്ര ശുഭകരമല്ല.

നേരത്തെ വെര്‍ണോന്‍ ഫിന്‍ലാന്‍ഡറുടെ നാല് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. കംഗിസോ റബാദ മൂന്നും ആന്റിച്ച് നോര്‍യെ രണ്ടും വിക്കറ്റുകള്‍ വീഴ്്ത്തിയിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് എയ്ഡന്‍ മാര്‍ക്രം(2), ഡീന്‍ എല്‍ഗാര്‍(22),സുബൈര്‍ ഹംസ(4), ഹാഫ് ഡുപ്ലെസിസ്(20) എന്നിവരെയാണ് നഷ്ടമായത്. വാന്‍ ഡെര്‍ ഡെസ്സന്‍(17), ആന്റിച്ച് നോര്‍യെ (4) എന്നിവരാണ് ക്രീസില്‍.