SHARE

ലോകകപ്പിലെ ഉദ്ഘാടനമത്സരത്തിൽ ആതിഥേയരായ ഇം​ഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കക്ക് 312 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തു. ലണ്ടനിലെ കെന്നിങ്ടൻ ഓവലിലാണ് മത്സരം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇം​ഗ്ലണ്ടിന് കനത്ത തിരിച്ചടിയാണ് തുടക്കത്തിലേറ്റത്. ഇന്നിം​ഗ്സിന്റെ രണ്ടാം പന്തിൽ തന്നെ സൂപ്പർ ഓപ്പണർ ജോണി ബെയർസ്റ്റോ പുറത്ത്. അപ്രതീക്ഷിതമായി ആദ്യ ഓവർ എറഞ്ഞ ഇമ്രാൻ താഹറിനായിരുന്നു വിക്കറ്റ്. സ്കോർ അപ്പോൾ ഒര റൺ മാത്രമായിരുന്നു. എന്നാൽ അപ്രതിക്ഷിത അടിയിൽ പകച്ചുപോകാതെ ഇം​ഗ്ലണ്ട് നിലയുറപ്പിച്ചു

ജേസൺ റോയിയും ജോ റൂട്ടും ചേർന്ന കൂട്ടുകെട്ട് 106 കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്. 54 റൺസെടുത്ത റോയിയാണ് അദ്യം പുറത്തായത്. അധികം വൈകാതെ തന്നെ 51 റൺസെടുത്ത റൂട്ടും പുറത്തായി. പിന്നീടാണ് ക്യാപ്റ്റൻ ഇയോൺ മോർ​ഗനും ബെൻ സ്റ്റോക്സും ഒത്തുചേർന്നത്. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ടും 106 റൺസ് അടിച്ചുകൂട്ടി. തുടർന്ന് 57 റൺസെടുത്ത മോർ​ഗൻ പോയി. 60 പന്തിൽ നാല് ഫോറും മൂന്ന് സിക്സുമടങ്ങിയതാണ് മോർ​ഗന്റെ ഇന്നിം​ഗ്സ്

മോർ​ഗൻ പോയപ്പോഴും സ്റ്റോക്സ് ഒരറ്റത്ത് ഉറച്ചുനിന്നു. എന്നാൽ പിന്നീടെത്തിയ ബാറ്റ്സ്മാൻമാർക്കാർക്കും സ്റ്റോക്സിന് മികച്ച പിന്തുണ നൽകാനിയില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. സ്കോർ 300 എത്തിയപ്പോൾ സ്റ്റോക്സും പുറത്തായി. 79 പന്തിൽ ഒമ്പത് ഫോറുകളുടെ സഹായത്തോടെ 89 റൺസാണ് സ്റ്റോക്സ് എടുത്തത്.

ദക്ഷിണാഫ്രിക്കയ്ക്കായി ലും​ഗി എൻ​ഗിഡി മൂന്ന് വിക്കറ്റ് വീഴ്ത്തി. കാ​ഗിസോ റബാദ, താഹിർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആൻഡിൽ ഫെലുക്വായോ ഒരു വിക്കറ്റും വീഴ്ത്തി.