SHARE

സിംബാബ്‌വെയ്‌ക്കെതിരായ മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പ്രധാന താരങ്ങളില്ല. ക്യാപ്റ്റന്‍ ഫഫ് ഡുപ്ലിസിയും ഹാഷിം അംലയും പരിക്കുമൂലം വിട്ടുനില്‍ക്കും. ജീന്‍പോള്‍ ഡുമിനിയാണ് ടീമിനെ നയിക്കുക. ഈ മാസം 30നാണ് പരമ്പരയിലെ ആദ്യ മത്സരം.

ടെസ്റ്റ് സ്‌പെഷ്യലിസ്റ്റെന്ന് വിലയിരുത്തപ്പെട്ടിരുന്ന ഡീന്‍ എല്‍ഗറിനെ ഉള്‍പ്പെടുത്തിയതാണ് അത്ഭുതപ്പെടുത്തിയ തീരുമാനം. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് എല്‍ഗര്‍ ഏകദിന ടീമിലേക്ക് മടങ്ങിയെത്തുന്നത്. ആറു മത്സരങ്ങളില്‍ നിന്ന് 98 റണ്‍സ് മാത്രമാണ് 50 ഓവര്‍ മത്സരത്തില്‍ താരത്തിന്റെ സമ്പാദ്യം. ഡെയ്ല്‍ സ്റ്റൈയ്ന്‍ ടീമില്‍ തിരിച്ചെത്തി.

ടീം- ഡീന്‍ എല്‍ഗാര്‍, ജെപി ഡുമിനി (ക്യാപ്റ്റന്‍), റീസ ഹെന്‍ഡ്രിക്‌സ്, ഇമ്രാന്‍ താഹിര്‍, ക്രിസ്റ്റ്യന്‍ ജോങ്കര്‍, ഹെയിന്റിച്ച് ക്ലാസന്‍, എയ്ഡന്‍ മാര്‍ക്രം, വില്യെം മുള്‍ഡര്‍, ലുംഗി എന്‍ഗിഡി, ആന്‍ഡിലെ ഫെക്വുവായോ, കാഗിസോ റബാഡ, തബ്രൈസ് ഷംസി, ഡെയില്‍ സ്റ്റെയിന്‍, ഖായ സോണ്ടോ.