SHARE

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജോഹന്നാസ്ബര്‍ഗിലെ ന്യൂ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന് കൊണ്ടിരിക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയന്‍ തുടക്കം തകര്‍ച്ചയോടെ. 612 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസ്‌ട്രേലിയ നാലാം കളി നിര്‍ത്തുമ്പോള്‍ 88-3 എന്ന നിലയിലാണ്. 7 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷും 23 റണ്‍സെടുത്ത പീറ്റര്‍ ഹാന്‍സ്‌കോബുമാണ് പുറത്തായത്.

രണ്ടാം ഇന്നിംഗ്സിൽ 134-4 എന്ന നിലയില്‍ നാലാം ദിനം കളി തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു ഭീഷണിയും ഉയര്‍ത്താന്‍ ഓസ്‌ട്രേലിയയ്ക്ക് കഴിഞ്ഞില്ല. വെളിച്ചക്കുറവ് മൂലം കളി അല്‍പ്പം വൈകിയാണ് തുടങ്ങിയത്. എന്നാല്‍ ക്രീസിലുണ്ടായിരുന്ന ഡീന്‍ എല്‍ഗറും ഡുപ്ലെസിസും ആത്മവിശ്വാസത്തോടെ ബാറ്റ് വീശി. എല്‍ഗര്‍ പതുക്കെയാണ് കളിച്ചതെങ്കില്‍ മറുവശത്ത് ഡുപ്ലെസിസ് മികച്ച ഫോമിലായിരുന്നു. ഓപ്പണറായി ഇറങ്ങിയ എല്‍ഗറിന് മുമ്പ് ഡുപ്ലെസിസ് അര്‍ധസെഞ്ചുറി കുറിക്കുകയും ചെയ്തു. എന്നാല്‍ എല്‍ഗര്‍ സിക്‌സറടിച്ച് രാജകീയകമായാണ് അമ്പതു കടന്നത്.

ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 170 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 120 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസിസിനെ പുറത്താക്കി പാറ്റ് കമ്മിന്‍സ് അവസാനം കൂട്ടുകെട്ട് പൊളിച്ചു. 81 റണ്‍സെടുത്ത എല്‍ഗറും നാലു റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കും പുറത്തായെങ്കിലും വെര്‍ണന്‍ ഫിലാന്‍ഡറും തെംബ ബാവുമയും ഏകദിനശൈലിയിലാണ് ബാറ്റ് വീശിയത്. ഫിലാന്‍ഡര്‍ 33 റണ്‍സെടുത്തും ബാവുമ 35 റണ്‍സെടുത്തും നില്‍ക്കവേ ദക്ഷിണാഫ്രിക്ക ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. ഓസ്‌ട്രേലിയക്ക് വേണ്ടി പാറ്റ് കമ്മിന്‍സും നാലും നഥാന്‍ ലിയോണ്‍ രണ്ടും വിക്കറ്റുകള്‍ നേടി.

രണ്ടാം ഇന്നിംഗ്‌സില്‍ കൂറ്റന്‍ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് ദക്ഷിണാഫ്രിക്ക തുടക്കത്തിലേ തിരിച്ചടി നല്‍കി. അഞ്ചു റണ്‍സെടുത്ത ഓപ്പണര്‍ മാറ്റ് റെന്‍ഷോയെ മോണെ മോര്‍ക്കലാണ് പുറത്താക്കിയത്. ഏഴു റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയും പെട്ടെന്ന് പുറത്തായി. ജോ ബേണ്‍സ് 42 റണ്‍സെടുത്ത് പിടിച്ചു നിന്നെങ്കിലും മോണെ മോര്‍ക്കലിന് മുന്നില്‍ കീഴടങ്ങി. 7 വിക്കറ്റുകള്‍ കയ്യിലിരിക്കേ, വിജയത്തിന് 524 റണ്‍സ് അകലെയാണ് ഓസ്‌ട്രേലിയ. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മോണെ മോര്‍ക്കല്‍ രണ്ടും കേശവ് മഹാരാജ് ഒരു വിക്കറ്റും നേടിയിട്ടുണ്ട്.

നേരത്തെ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്‌സില്‍ 488 റണ്‍സാണ് പടുത്തുയര്‍ത്തിയത്. സെഞ്ചുറി നേടിയ ഐഡന്‍ മാര്‍ക്രവവും അര്‍ധസെഞ്ചുറി കുറിച്ച ഡിവില്ലിയേഴ്‌സും തെംബ ബാവുമയും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. എന്നാല്‍ ഓസ്‌ട്രേലിയയുടെ മറുപടി 221 റണ്‍സില്‍ അവസാനിച്ചിരുന്നു. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ടിം പെയിനും ഉസ്മാന്‍ ഖവാജയും പാറ്റ് കമ്മിന്‍സും അര്‍ധസെഞ്ചുറി നേടി. ആദ്യ ഇന്നിംഗ്സില്‍ 267 റണ്‍സ് ലീഡാണ് ഓസ്‌ട്രേലിയ വഴങ്ങിയത്.