SHARE

ഇന്ത്യൻ പ്രീമിയർ ലീ​ഗിലെ ശേഷിക്കുന്ന മത്സരങ്ങളിലേക്കായി ദക്ഷിണാഫ്രിക്കൻ താരം കോർബിൻ ബോഷിനെ ഒപ്പം കൂട്ടി രാജസ്ഥാൻ റോയൽ. പരുക്കിനെത്തുടർന്ന് ടീം വിട്ട ഓസ്ട്രേലിയൻ താരം നതാൻ കോൾട്ടർ നൈലിന് പകരക്കാരനായാണ് കോർബിൻ ടീമിലേക്കെത്തുന്നത്. ഇക്കാര്യം രാജസ്ഥാൻ പ്രഖ്യാപിച്ചു.

ഐപിഎൽ തുടങ്ങി അധികം വൈകും മുമ്പ് തന്നെ കാലിനേറ്റ പരുക്കിനെത്തുടർന്ന് കോൾട്ടർ നൈൽ പിന്മാറിയിരുന്നു. എന്നാൽ അപ്പോഴൊന്നും ടീം പകരക്കാരനെ പ്രഖ്യാപിച്ചിരുന്നില്ല. എന്നാലിപ്പോൾ ഐപിൽ പ്ലേ ഓഫ് യോ​ഗ്യതയ്ക്കായി നിർണായക മത്സരങ്ങൾ മുന്നിൽ നിൽക്കെയാണ് കോർബിനെ പകരക്കാരനായി ടീമിലെത്തിച്ചത്.

ഓൾറൗണ്ടറായ കോർബിൻ 2014-ൽ നടന്ന അണ്ടർ 19 ലോകകപ്പിൽ കിരീടമുയർത്തിയ ദക്ഷിണാഫ്രിക്കൻ ടീമിലെ പ്രധാനിയായിരുന്നു. പാകിസ്ഥാനെതിരായ കലാശപ്പോരിലെ മാൻ ഓഫ് ദി മാച്ചുമായിരുന്നു കോർബിൻ. തുടർന്ന് ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര-പ്രാദേശിക ലീ​ഗുകളിൽ സജീവമായിരുന്നു കോർബിൻ.