SHARE

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയലക്ഷ്യം 232 റൺസ്. ജോഹന്നാസ്ബെർ‍​ഗിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലങ്ക 47 ഓവറിൽ 231 റൺസിന് ഓൾഔട്ടാകുകയായിരുന്നു

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ലങ്കയെ ബാറ്റിങ്ങിനയ്ക്കുകയായിരുന്നു. എന്നാൽ തുടക്കം തന്നെ ലങ്കയ്ക്ക് പാളി. സ്കോർ ബോർഡിൽ 25 റൺസ് തികയുന്നതിന് മുമ്പ് തന്നെ രണ്ട് ഓപ്പണർമാരേയും ലും​ഗി എൻ​ഗിഡി മടക്കി. തുടർന്ന് മധ്യനിര ബാറ്റ്സമാൻമാർ നടത്തിയ മികച്ച പ്രകടനങ്ങൾ ലങ്കയെ ഭേദപ്പെട്ട സ്കോറിലെത്തിക്കുകയായിരുന്നു

-Advertisement-

60 റൺസെടുത്ത കുശാൽ മെൻഡിസാണ് ലങ്കയുടെ ടോപ് സ്കോറർ. ഒഷാദോ ഫെർണാണ്ടോ 49 റൺസെടുത്തു. ധനഞ്ജയ ഡി സിൽവ 39 റൺസും കുശാൽ പെരേര 33 റൺസുമെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കായി എൻ​ഗിഡിയും ഇമ്രാൻ താഹിറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.