SHARE

ഒമ്പതു ഗോളുകള്‍ വഴങ്ങി തകര്‍ന്നു തരിപ്പണമായ മത്സരം മറക്കാന്‍ ശ്രമിക്കുകയാണ് സൗത്താംപ്ടണ്‍ താരങ്ങള്‍. ഏതു ഗംഗയില്‍ കുളിച്ചാലാണ് ആ മത്സരത്തില്‍ ഇത്രയധികം ദയനീയമായി തോല്‍വി വഴങ്ങിയതിന്റെ പാപമകലുക എന്ന ചിന്തയും താരങ്ങള്‍ക്കുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലൈസസ്റ്റര്‍ സിറ്റിയായിരുന്നു സൗത്താംപ്ടണുമേല്‍ സംഹാരതാണ്ഡവമാടിയത്. അതും സൗത്താംപ്ടന്റെ തട്ടകത്തില്‍

എന്തായാലും ആ മത്സരത്തില്‍ കളിച്ചതിന്റെ പ്രതിഫലം തങ്ങള്‍ക്കു വേണ്ടെന്നുറപ്പിച്ചിരിക്കുകയാണ് താരങ്ങള്‍. ആ പണം പൂര്‍ണ്ണമായും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു നല്‍കാനാണ് തീരുമാനം. താരങ്ങള്‍ ഒറ്റക്കെട്ടായായിരുന്നു ഇങ്ങനെയൊരു തീരുമാനം എടുത്തത്. ക്ലബ്ബിന്റെ തന്നെ ചാരിറ്റി സംഘടനയായ സെയിന്റ്‌സ് ഫൗണ്ടേഷനിലേയ്ക്കാണ് ശമ്പളം നല്‍കുന്നത്. ഇവരിത് വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ഉപയോഗപ്പെടുത്തും.

ഈ മത്സരത്തിനു ശേഷം സൗത്താംപ്ടണ്‍ പരിശീലകന്‍ റാള്‍ഫ് ഹസന്‍ഹട്ടില്‍ ആരാധകരോട് മാപ്പു പറഞ്ഞിരുന്നു. എന്നാല്‍  ഇപ്പോളത്തെ തീരുമാനത്തിലൂടെ ടീം ഫുട്‌ബോള്‍ ലോകത്തു നിന്നും കൈയ്യടി നേടിയിരിക്കുകയാണ്.