SHARE

ലോകഫുട്ബോളിലെ രണ്ട് സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും സെർജിയോ റാമോസും നേർക്കുനേർ വരുന്നു. യുവേഫ ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടറിൽ സംഭവിച്ചേക്കുമെന്ന് കരുതിയിരുന്ന സൂപ്പർപോരാട്ടം എന്നാൽ സൗഹൃദപ്പോരാട്ടത്തിലാണ് അരങ്ങേറുക. ഒക്ടോബറിലാണ് ആരാധകർ കാത്തിരിക്കുന്ന ഈ പോരാട്ടം നടക്കുക.

ഒക്ടോബർ ഏഴിന് നടക്കുന്ന സൗഹൃദ മത്സരത്തിൽ സ്പെയിനും പോർച്ചു​ഗലും തമ്മിലേറ്റുമുട്ടുന്ന കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനമെത്തി. പോർച്ചു​ഗലിലെ ലിസ്ബനിലാണ് ഈ സൗഹൃദപ്പോരാട്ടം നടക്കുക. 2018 റഷ്യൻ ലോകകപ്പിന്റെ ​ഗ്രൂപ്പ് ഘട്ടത്തിലാണ് മുമ്പ് ഇരുവരും തമ്മിലേറ്റുമുട്ടിയത്. അന്ന് റൊണാൾഡോയുടെ ഉശിരൻ പ്രകടനത്തിന്റെ മികവിൽ പോർച്ചു​ഗൽ സ്പെയിനെ സമനിലയിൽ തളിച്ചിരുന്നു.

-Advertisement-

കോവിഡിനെത്തുടർന്ന് നിർത്തിവച്ചിരുന്ന അന്താരാഷ്ട്ര മത്സരങ്ങൾ യൂറോപ്പിൽ അടുത്ത മാസം പുനരാരംഭിക്കും. യുവേഫ നേഷൻസ് ലീ​ഗിന്റെ ​ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ സെപ്റ്റംബർ ആദ്യവാരം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനുശേഷമാണ് ഒക്ടോബറിലെ സൗഹൃദമത്സരങ്ങൾ.