SHARE

ഐ.എസ്.എൽ ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര ഭരിക്കാൻ സ്പാനിഷ് താരം വിസെന്റെ ​ഗോമസ് എത്തുന്നു. 32-കാരനായ ഈ ഡിഫൻസീവ് മിഡ്ഫീൽഡർ ബ്ലാസ്റ്റേഴ്സുമായി മൂന്ന് വർഷത്തെ കരാർ ഒപ്പുവച്ചു. ക്ലബ് തന്നെ ഇക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചു.

സ്പെയിനിലെ പ്രധാന ക്ലബായ ലാ പാംസിൽ ഏതാണ്ട് പത്ത് വർഷത്തോളം കളിച്ചിട്ടുണ്ട് ​ഗോമസ്. മൂന്ന് സീസൺ ക്ലബിനൊപ്പം ലാ ലി​ഗയിലുണ്ടായിരുന്ന ​ഗോമസ് ആകെ 250-ഓളം മത്സരങ്ങൾ ബൂട്ടുകെട്ടി. കഴിഞ്ഞ രണ്ട് വർഷമായി സ്പെയിനിലെ രണ്ടാം ഡിവിഷനിെങ്കിലും പ്രശസ്ത ക്ലബായ ഡിപോർ്ട്ടീവോ ലാ കോറൂണയുടെ താരമാണ് ​ഗോമസ്. രണ്ട് സീസണുകളിൽ നിന്ന് ക്ലബിനായി 60 മത്സരങ്ങളിൽ ​ഗോമസ് ബൂട്ടുകെട്ടി

ഡിപോർട്ടീവോയുമായി മൂന്ന് വർഷത്തെ കരാറുണ്ടായിരുന്നു ​ഗോമസിന്. എന്നാൽ ഒരു വർഷം കൂടി ബാക്കിനിൽക്കെ കഴിഞ്ഞ ദിവസം ഇത് റദ്ദാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഡിപോർട്ടീവോ വിടുന്ന കാര്യം ​ഗോമസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.