SHARE

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വളർച്ച കായികപ്രേമികൾക്കൊക്കെ അറിയാവുന്ന കഥയാണ്. പൊർച്ചു​ഗലിലെ മെദീരയിൽ നിന്ന് ലോകഫുട്ബോളിന്റെ നെറുകയിലേക്ക് കുതിച്ചെത്തിയ റൊണാൾഡോയുടെ കരിയറിലെ ഏറ്റവും നിർണായകമായ സംഭവം ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള കൂടുമാറ്റമായാണ് പലരും പറയുന്നത്.

പോർച്ചു​ഗീസ് ക്ലബ് സ്പോർട്ടിങ് ക്ലബ് ലിസ്ബണിൽ നിന്ന് സാക്ഷാൽ അലക്സ് ഫെർ​ഗൂസനാണ് റൊണാൾഡോയെ ഇം​ഗ്ലണ്ടിലെത്തിച്ചത്. എന്നാൽ സ്പാനിഷ് ക്ലബായ മലാ​ഗയുടെ കൈവശം രണ്ട് മില്യൺ യൂറോ കൂടി ഉണ്ടായിരുന്നെങ്കിൽ റൊണാൾഡോയുടെ ചരിത്രം തന്നെ മറ്റൊന്നായേനെ. 2002-ൽ സ്പോർട്ടിങ്ങിൽ നിന്ന് റൊണാൾഡോയെ സ്വന്തമാക്കാൻ മലാ​ഗ നടത്തിയ ശ്രമം സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമാണ് പരാജയപ്പെട്ടത്. അന്നത്തെ മലാ​ഗ സ്കൗട്ടായിരുന്നു കാർലോസ് റിങ്കോൺ കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ മാധ്യമത്തിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

-Advertisement-

സ്പോർട്ടങ്ങിന്റെ അക്കാദമി താരമായിരുന്ന റൊണാൾഡോയുടെ മികവ് തിരിച്ചറിഞ്ഞത് റിങ്കോണായിരുന്നു. സ്പോർട്ടിങ്ങിന്റെ സീനിയർ ടീമിനായി അരങ്ങേറിയിട്ടില്ലായിരുന്ന റൊണാൾഡോയ്ക്കായി ഏജന്റ് ജോർജെ മെൻഡസിലൂടെ മലാ​ഗ ശ്രമം നടത്തി. ഒന്നര ദശലക്ഷം യൂറോയുടെ വാ​ഗ്ദാനമാണ് മുന്നോട്ടുവച്ചത്. എന്നാൽ സ്പോർട്ടിങ്ങിന് അത് മതിയായിരുന്നില്ല. അഴർ മൂന്നര ദശലക്ഷം യൂറോ ആവശ്യപ്പെട്ടു. അന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന മലാ​ഗയ്ക്ക് രണ്ട് മില്യൺ യൂറോ കൂടി മുടക്കാനുള്ള ശേഷി ഇല്ലായിരുന്നു. അങ്ങനെയാണ് നീക്കം പരാജയപ്പെട്ടത്.

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലൂടെയാണ് റൊണാൾഡോയുടെ താരോദയം. എങ്കിലും ലോകഫുട്ബോളിന്റെ തലപ്പത്തേക്കുള്ള കുതിപ്പ് സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിലൂടെയും. ഒരുപക്ഷെ മലാ​ഗയുടെ അന്നത്തെ നീക്കം വിജയിച്ചിരുന്നെങ്കിൽ ഒരുപക്ഷെ ക്ലബിന്റെ ചരിത്രം കൂടി മാറുമായിരുന്നു.