SHARE

ലാലിഗയിലെ ആവേശപ്പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. റയലും ബാഴ്‌സയും തമ്മില്‍ ഈ മാസം 26 നാണ് അങ്കം നിശ്ചയിച്ചിരിക്കുന്നത്. ഈ സീസണിലെ ആദ്യ എല്‍ക്ലാസിക്കോ മത്സരവും അതാണ്. എന്നാല്‍ മത്സരത്തിലേയ്ക്കടുക്കും തോറും കാര്യങ്ങള്‍ അത്ര ശുഭമല്ല. ബാഴ്‌സലോണയുടെ തട്ടകമായ ക്യാമ്പ്‌നൂവില്‍ വച്ചാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്.

എന്നാല്‍ മത്സരവേദി മാറ്റുന്ന കാര്യം ഇപ്പോള്‍ സ്പാനീഷ് ഫുട്‌ബോള്‍ അസോസിയോഷന്‍ പരിഗണിക്കുകയാണ്. ബാഴ്‌സലോണയില്‍ കാറ്റലന്‍ സ്വാതന്ത്ര്യ പ്രക്ഷോഭം ശക്തമായതാണ് ഇങ്ങനെയൊരു നീക്കത്തിനു കാരണം. പ്രക്ഷോഭത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത ആളുകളെ ജയിലിലടയ്ക്കാന്‍ കഴിഞ്ഞ ദിവസം വിധിയുണ്ടായിരുന്നു. ഇതില്‍ പ്രതിക്ഷേധിച്ച് വീണ്ടും പ്രക്ഷോഭം ശക്തമാക്കുകയാണ്.

റയലിന്റെ ഹോം ഗ്രൗണ്ടിലേയ്ക്ക് മത്സരം മാറ്റുന്നതാണ് ഫുട്‌ബോള്‍ അസോസിയേഷന്റെ പരിഗണനയിലുള്ളത്. എന്നാല്‍ വേദി മാറ്റുകയോ അല്ലെങ്കില്‍ മത്സരത്തിയതി മാറ്റുകയോ ചെയ്യണമെന്ന ആവശ്യമാണ് റയല്‍ മുന്നോട്ട് വച്ചിരിക്കുന്നത്. എന്നാല്‍ മത്സരവേദി മാറ്റേണ്ടതില്ലെന്ന നിലപാടിലാണ് ബാഴ്‌സലോണ.