SHARE

ഇന്ത്യൻ ഫുട്ബോളിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ടെന്ന് സൂചന നൽകി സ്പാനിഷ് ​താരം പെഡ്രോ മാൻസി. ജാപ്പനീസ് രണ്ടാം ഡിവിഷൻ ക്ലബായ അൽബിറക്സ് നി​ഗാതയ്ക്കായി കളിച്ചിരുന്ന മാൻസിയുടെ കരാർ കഴിഞ്ഞ ​ദിവസം റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഐ-ലീ​ഗ് മുൻ ടോപ് സ്കോററിന്റെ വെളിപ്പെടുത്തൽ

2018-19 ഐ-ലീ​ഗ് സീസണിൽ ചെന്നൈ സിറ്റിക്കായി തകർത്തുകളിച്ച താരമാണ് യുറു​ഗ്വെയിൽ ജനിച്ച മാൻസി. സീസണിൽ 21 ​ഗോൾ നേടി ടോപ്സ്കോററായ താരം, ടീമിന്റെ കിരീടനേട്ടത്തിലും നിർണായക പങ്ക് വഹിച്ചു. തുടർന്ന് കഴിഞ്ഞ സീസൺ തുടക്കത്തിലാണ് താരത്തെ ജാപ്പനീസ് ക്ലബ് സ്വന്തമാക്കിയത്. എന്നാൽ അവിടെ ഒരു വർഷത്തോളം കളിച്ചെങ്കിലും, കഴിഞ്ഞ ദിവസം ക്ലബ് താരെത്തെ പുറത്താക്കുകയായിരുന്നു. സഹതാരത്തോടൊപ്പം മദ്യപിച്ച് വാഹനമോടിച്ചതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങളാണ് താരത്തിന്റെ കരാർ റദ്ദാക്കലിന് വഴിവച്ചത്.

ജപ്പാൻ ക്ലബുമായി കരാർ റദ്ദാക്കിയെങ്കിലും മാൻസി അവിടെ തുടരുകയാണ്. ഇതിനിടെ ​ഗോൾ ഡോട്ട് കോമിനോട്, താൻ ഇപ്പോൾ ഫ്രീ ഏജന്റാണെന്നും ഇന്ത്യയിലേക്ക് വരാനായേക്കുമെന്നും മാൻസി പറഞ്ഞത്. ഇന്ത്യയിലേക്ക് തിരിച്ചെത്തിയാൽ തന്നെ ഐ-ലീ​ഗ് ക്ലബുകളാകും മാൻസി നോട്ടമിടുക