SHARE

ഇന്ത്യയിൽ ശ്രദ്ധേയപ്രകടനം നടത്തിയ സ്പാനിഷ് സൂപ്പർതാരം ജുവൻ മേര അടുത്ത സീസണിലും രാജ്യത്ത് തുടരും. ഐ-ലീ​ഗ് ക്ലബ് പഞ്ചാബ് എഫ്സിയുമായാണ് ഈ 28-കാരൻ കരാറിലെത്തിയത്. ഖേൽനൗവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിങ്ങറായും അറ്റാക്കിങ് മിഡ്ഫീൽഡറായും കളിക്കുന്ന താരമാണേ മേര. പഞ്ചാബ് ഒരു വർഷത്തെ കരാറിലാണ് ഈ താരത്തെ ഒപ്പം കൂട്ടുന്നത്. ഇത് വേണമെങ്കിൽ വീണ്ടുമൊരുവർഷത്തേക്ക് കൂടി പുതുക്കാൻ അവസരമുണ്ട്. 2019-20 സീസണിൽ ഈസ്റ്റ് ബം​ഗാളിലൂടെയാണ് മേര ആ​ദ്യമായി ഇന്ത്യയിലെത്തുന്നത്. തുടർന്ന് അക്കുറി ഈസ്റ്റ് ബം​ഗാളിന്റെ മുന്നേറ്റത്തിൽ നിർണായക പങ്കാണ് മേര വഹിച്ചത്.

തുടർന്ന് സ്പെയിനിലേക്ക് മടങ്ങിയ താരം, കഴിഞ്ഞ സീസണിൽ നെറോക്ക എഫ്സിയിലൂടെ ഇന്ത്യയിലേക്ക് തിരിച്ചെത്തി. നെറോക്ക ജേഴ്സിയിൽ പത്ത് മത്സരങ്ങൾ കളിച്ച മേര രണ്ട് ​ഗോൾ നേടി. അഞ്ച് ​ഗോളിന് വഴിയൊരുക്കുകയും ചെയ്തു മേര. ഈ പ്രകടനത്തോടെയാണിപ്പോൾ മേരയെ സ്വന്തമാക്കാൻ പഞ്ചാബ് എത്തുന്നത്.