SHARE

സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മഡ്രിഡിന്റെ പ്രതിരോധതാരം അൽവാരോ ഓഡ്രിയോസോള ക്ലബ് വിടുന്നു. ജർമൻ കരുത്തരായ ബയേൺ മ്യുണിച്ചാണ് ഈ 24 കാരനെ സ്വന്തമാക്കുന്നത്. കരാർ നടപടികൾക്കായി ഓഡ്രിയോസോള ജർമനിയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ.

റയലിന്റെ റൈറ്റ് ബാക്കാണ് ഈ സ്പാനിഷ് താരം. വിങ്ങറായും കളിക്കാൻ കഴിയും. റയൽ സോസിദദിൽ നിന്ന് കഴിഞ്ഞ സീസണിൽ റയൽ സ്വന്തമാക്കിയ താരത്തിന് എന്നാൽ ക്ലബിൽ അധികം അവസരം ലഭിച്ചില്ല. ഈ സീസണിൽ വെറും അഞ്ച് മത്സരങ്ങൾ മാത്രമാണ് ഓഡ്രിയോസോള കളിച്ചത്. അവസരം നഷ്ടമാകുന്ന സാഹചര്യത്തിലാണ് താരത്തിന്റെ ക്ലബ് വിടാനുള്ള തീരുമാനം. ഇതിനിടെയാണ് ബയേണിന്റെ ഇടപെടലും.

താരത്തെ ലോണിൽ ടീമിലെത്തിക്കാനാകും ബയേണിന്റെ പദ്ധതി. സൂപ്പർ ഡിഫൻഡർ നിക്കോളാസ് സ്യൂൾ, ജാവി മാർട്ടിനെസ് തുടങ്ങിയവർ പരുക്കേറ്റ പുറത്തായതോടെ ബയേൺ പ്രതിരോധത്തിൽ പാളിച്ചകളേറെയുണ്ട്. ഓഡ്രിയോസോളയെ എത്തിക്കുന്നതിലൂടെ ഈ പ്രശ്നങ്ങൾക്ക് രു പരിധി വരെ പരിഹാരം ആകുമെന്ന പ്രതീക്ഷയാണ് ബയേണിന്.