SHARE

സൂപ്പർ ക്ലബുകളൊക്കെ നോട്ടമിട്ടിരുന്ന സ്പാനിഷ് യുവതാരം ഡാനി ഓൾമോ ജർമൻ ബുന്ദസ്ലി​ഗയിലേക്ക്. ലീ​ഗിൽ ഒന്നാം സ്ഥാനത്തുള്ള റെഡ്ബുൾ ലെയ്സി​ഗിലേക്കായിരിക്കും ഓൾമോ ചേക്കേറുകയെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന

ബാഴ്സലോണയുടെ യൂത്ത് അക്കാദമി വഴി വളർന്ന ഓൾമോ എന്നാൽ ഇതുവരെ പ്രൊഫഷനൽ കരിയർ കളിച്ചത് ക്രൊയേഷ്യയിലായിരുന്നു. ക്രൊയേഷ്യയിലെ സൂപ്പർ ക്ലബായ ഡെനാമോ സാ​ഗ്രെബിനൊപ്പം അ‍ഞ്ച് വർഷം ചിലവഴിച്ചശേഷമാണ് 21-കാരനായ ഈ മിഡ്ഫീൽഡർ സ്പെയിനിൽ തിരിച്ചെത്തിയത്. ഇതോടെ ബാഴ്സലോണയും അത്ലെറ്റിക്കോ മഡ്രിഡും താരത്തിനായി വലവിരിച്ചിരുന്നു, എന്നാൽ ഈ ക്ലബുകളെ ഒഴിവാക്കി ഓൾമോ ജർമനിയിലേക്ക ചേക്കേറുകയാണ്.

ഈ സീസൺ ശേഷിക്കുന്നകാലമടക്കം അഞ്ചര വർഷത്തെ കരാറാണ് ഓൾമോ ലെയ്പ്സി​ഗുമായി ഒപ്പുവച്ചതെന്നാണ് റിപ്പോർട്ടുകൾ. ബുന്ദ്സ്‌ലി​ഗയിൽ നിലവിലെ ലീഡിനൊപ്പം ചാമ്പ്യൻസ് ലീ​ഗിൽ ലെയ്പ്സി​ഗ് പ്രീക്വാർട്ടറിലും എത്തിയിട്ടുണ്ട്. അതിനാൽ തന്നെ ഭാവി മുന്നിൽ കണ്ടാണ് ഈ ഓൾമോയെ ഒപ്പം കൂട്ടുന്നത്.