SHARE

പാകിസ്ഥാനെതിരെ അണ്ടര്‍ 19 ലോകകപ്പ് സെമിഫൈനലില്‍ 203 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയ. സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിംഗ് കരുത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് 272 റണ്‍സാണ് നേടിയത്. 94 പന്തില്‍ 7 ബൗണ്ടറികള്‍ സഹിതം 102 റണ്‍സാണ് ഗില്‍ നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ 69 റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു. മത്സരത്തില്‍ സെഞ്ചുറി മാത്രമല്ല, ഒരു കിടിലന്‍ ക്യാച്ചും മത്സരത്തില്‍ ഗില്‍ ഇന്ത്യയ്ക്കായി സംഭാവന ചെയ്തു. മത്സരത്തിന്റെ 21ാം ഓവറിലാണ് പാക് ക്യാപ്റ്റന്‍ ഹസന്‍ ഖാന്‍ ഉയര്‍ത്തിയടിച്ച പന്ത് ശുഭ്മാന്‍ ഗില്‍ മികച്ച രീതിയില്‍ കൈപിടിയിലൊതുക്കിയത്. റിയാന്‍ പരാഗിന്റെ പന്തിലായിരുന്നു ക്യാച്ച്.

വോട്ടെടുപ്പിന് ശേഷം ഐ സി സി പ്ലേ ഓഫ് ദി ഡേ ആയി ഈ ക്യാച്ചിനെ തെരഞ്ഞെടുക്കുകയും ചെയ്തു. റിയാന്‍ പരാഗിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റൊഹൈല്‍ നസീര്‍ പുറത്തായതും ഗില്ലിന്റെ ക്യാച്ചിലൂടെയായിരുന്നു.