SHARE

വളരെ പേസിൽ പന്തെറിഞ്ഞത് കൊണ്ട് മാത്രം ബൗളിങ്ങിൽ വലിയ കാര്യമില്ലെന്ന് ഉംറാൻ മാലിക്കിനെ ഓർമിപ്പിച്ച് മുൻ ഇന്ത്യൻ താരം ആർപി സിങ്. വലിയ മത്സരങ്ങൾക്കായി ഉംറാൻ ഇതുവരെ റെഡിയായിട്ടില്ലെന്നും ആർപി സിങ് പറഞ്ഞു ‘ ഇനിയും ഒരുപാട് മെച്ചപ്പെടാൻ ഉണ്ട് നല്ല പേസ് ലഭിക്കുന്ന ബൗളറാണ് ഉംറാൻ. ഓരോ ബാറ്റർക്കും എവിടെ പന്തെറിയണമെന്ന് കൃത്യമായ ധാരണ ഉണ്ടാവണമെന്നും ആർ പി സിങ് ഓര്മപ്പെടുത്തി.

ഇതെല്ലം പരിചയ സമ്പത്തിലൂടെയാണ് പഠിക്കുന്നത് കുറഞ മത്സരങ്ങൾ കൊണ്ട് വിലയിരുത്താൻ ആയിട്ടില്ല ഉംറാൻ ശരിയായ പാതയിൽ തന്നെയാണെന്നും ആർ പി സിങ് കൂട്ടിച്ചേർത്തു. അവസാനം എറിഞ്ഞ 8 ഓവറിൽ ഉംറാണ് 100 റൺസ് വഴങ്ങിയിരുന്നു കഴിഞ മത്സരത്തിൽ 157/kph ൽ ഐപിഎല്ലിലെ വേഗമേറിയ പന്തെറിഞ്ഞെങ്കിലും ഡൽഹിയെ പിടിച്ചു കെട്ടാൻ ഉംറാന്റെ ബോളിങ്ങിന് സാധിച്ചിരുന്നില്ല