ക്രിക്കറ്റില്‍ മാന്യമായ പെരുമാറ്റത്തിനു നല്കുന്ന സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് ന്യൂസിലാന്‍ഡിന് സമ്മാനിച്ചു. എതിരാളികളോടും സ്വന്തം നായകനോടും ടീമിനോടും അംപയര്‍മാരോടും മാന്യമായി പെരുമാറി ക്രിക്കറ്റിന്റെ പരമ്പരാഗത മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ടീമിനോ കളിക്കാരനോ ആണ് ഈ അവാര്‍ഡ് നല്‍കുന്നത്.
2019 ലോകകപ്പ് ഫൈനലിനു ശേഷമുള്ള തങ്ങളുടെ സ്പോര്ട്ടിംഗായിട്ടുള്ള പെരുമാറ്റമാണ് ന്യൂസിലാലിന്ഡിനെ അവാര്‍ഡിനര്‍ഹരാക്കിയത്. ബിബിസി ടെസികാസ്റ്ററായിരുന്ന ക്രിസ്റ്റഫര്‍ മാര്ട്ടിന് ജെന്‍കിസിന്റെ ഓര്‍മ്മയ്ക്കായി നല്കുന്ന അവാര്‍ഡാണിത്.
ഹാമില്‍ട്ടണിലെ ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് ടെസ്റ്റിനു ശേഷം വില്ല്യംസണ് അവാര്‍ഡ് ഏറ്റുവാങ്ങി. 2013 മുതലാണ് ഈ അവാര്‍ഡ് നല്കി വരുന്നത്. 2019 ലോകകപ്പ് ഫൈനലില്‍ ഒരേ സ്കോര്‍ നേടിയിട്ടും പിന്നീട് സൂപ്പര്‍ ഓവറില്‍ ഓരേ പോലെ മികച്ചു നിന്നിട്ടും ബൗണ്ടറികള്‍ കണക്കാക്കിയാണ് ഇംഗ്ലണ്ട് ലോകകപ്പ് ജേതാക്കളായത്.
ലോകകപ്പ് ഫൈനല്‍ വിജയികളെ കണ്ടെത്തിയ സമയത്ത് ന്യൂസിലാന്‍ഡ് ടീം കാണിച്ച സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് അങ്ങേയറ്റം അഭിനന്ദനീയമാണെന്നും ഈ അവാര്‍ഡിന് ഏറ്റവും യോജിച്ച ടീമാണ് ന്യൂസിലാന്ഡെന്നും എംസിസി പ്രസിഡന്റ് കുമാര്‍ സംഗക്കാരെ പറഞ്ഞു.