SHARE

കേരളത്തിൽ ക്രിക്കറ്റ് പോരാട്ടങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാ​ഗമായി കേരളാ ക്രിക്കറ്റ് അസോസിയേഷൻെ നേതൃത്വത്തിൽ ടി20 ടൂർണമെന്റ് വരുന്നു. ഡിംസബർ 17 മുതൽ ജനുവരി മൂന്ന് വരെ നീണ്ടുനിൽക്കുന്ന കെ.സി.എ പ്രസിഡന്റസ് കപ്പ് ആലപ്പുഴ് എസ്.ഡി കോളേജ് ​ഗ്രൗണ്ടിലാണ് നടക്കുന്നത്.

ഈ വർഷം ആരംഭിക്കുന്ന ടൂർണമെന്റിൽ ആറ് ടീമുകളാണ് പങ്കെടുക്കുക. ഇന്ത്യൻ ദേശീയ ടീമിനായി കളിച്ച മലയാളി താരം എസ്.ശ്രീശാന്തിന്റെ സാന്നിധ്യമാണ് ടൂർണമെന്റിന് ആവേശം പകരുന്നത്. ഏഴ് വർഷത്തെ വിലക്ക് മാറിയ ശേഷം ശ്രീശാന്ത് തിരിച്ചെത്തുന്ന ടൂർണമെന്റാണിത്. കെ.സി.എ.ടൈ​ഗേഴ്സ് എന്ന ടീമിലാണ് ശ്രീശാന്ത് കളിക്കുന്നത്. സൂപ്പർതാരം സച്ചിൻ ബേബി ക്യാപ്റ്റനായ ടീമാണിത്. റോഹൻ പ്രേം, ബേസിൽ തമ്പി തുടങ്ങിയ താരങ്ങളൊക്കെ വിവിധ ടീമുകൾക്കായി കളിക്കുന്നുണ്ട്.

ഒരു ടീമിൽ 14 താരങ്ങളും ഒരു പരിശീലകനുമാണ് ഉൾപ്പെടുന്നത്. ഇതിനുപുറമെ അത്യാവശ്യ ഘട്ടത്തിൽ പകരക്കാരായി ഉപോയി​ഗക്കാൻ നാല് പേരേയും കൂടി പരി​ഗണിക്കാം. റൗണ്ട് റോബിൻ അടിസ്ഥാനത്തിലാണ് ലീ​ഗ്. തുടർന്ന് സെമി, ഫൈനൽ മത്സരങ്ങൾ നടക്കും.