SHARE

ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിലെ സ്ഥിരം സാന്നിധ്യമായ സഞ്ജു സാംസൻ മാറുമോയെന്ന ചർച്ചകൾ സജീവമാണ്. ടി20 ലോകകപ്പിനും ഏഷ്യാ കപ്പിനുള്ള സ്ക്വാഡുകളിൽ സഞ്ജുവിന് ഇടം ലഭിക്കാതരുന്നത് വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. എന്നാലി‍തിനുപിന്നാലെ ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായി നിയമിതനായ സഞ്ജു, ന്യൂസിലൻഡ് എയ്ക്കെതിരായ ഏകദിനപരമ്പരയിൽ വിജയം നേടിയെടുത്തു.

സമീപകാലത്ത് ഐപിഎല്ലിലും രാജസ്ഥാൻ റോയൽസിനായി ക്യാപ്റ്റൻ റോളിൽ സഞ്ജു തിളങ്ങിയിരുന്നു. ഐപിഎൽ സ്ഥിരതയാർന്ന പ്രകടനം സഞ്ജു നടത്തുന്നുമുണ്ട്. എന്നാൽ ഐപിഎല്ലിൽ മാത്രമല്ല, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും സഞ്ജു സ്ഥിരത പുലർത്തണമെന്നാണ് മലയാളി സൂപ്പർതാരമായ എസ് ശ്രീശാന്ത് പറയുന്നത്.

ഞാനും കേരളത്തിൽ നിന്നുള്ളയാളാണ്, എല്ലാക്കലത്തും ഞാൻ സഞ്ജുവിനെ പിന്തുണയ്ക്കുന്നുമുണ്ട്, അതുകൊണ്ട് തന്നെ സഞ്ജുവിനോട് എന്റെ അഭ്യർഥന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും സ്ഥിരമായി കളിക്കണമെന്നാണ്, ഐപിഎൽ വളരെ പ്രധാനപ്പെട്ടതാണ്, എന്നാൽ എല്ലാ കളിക്കാരും അവരുടെ സ്റ്റേറ്റ് ടീമുകൾക്കും കൂടി വേണ്ടി സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കണമെന്നാണ് ഞാൻ കരുതുന്നത്, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സഞ്ജു സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കട്ടെ, ഒരു സെഞ്ച്വറിയോ ഇരട്ടസെഞ്ച്വറിയോ പോര, കേരളത്തെ രഞ്ജി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും കിരീടത്തിലേക്ക് നയിക്കാൻ സഞ്ജുവിന് കഴിയണം, ശ്രീശാന്ത് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.