SHARE

29 ബോളുകളില്‍ നിന്നും 58 റണ്‍സുമായി മികച്ച പ്രകടനം കാഴ്ചവച്ച ശ്രേയസ്സ് അയ്യര്‍ പറയുന്നു തനിക്കിഷ്ടം ഒരു ഫിനീഷറുടെ റോളാണെന്ന്. ഒരു അവസരമുണ്ടെങ്കില്‍ വിജയത്തോടെ കളി തീര്‍ക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും വിരാട് കോഹ്‌ലിയില്‍ നിന്നും രോഹിത് ശര്‍മ്മയില്‍ നിന്നും പഠിച്ച പാഠങ്ങളാണ് ഇതിന് തനിക്ക് സഹായമെന്നും അയ്യര്‍ പറഞ്ഞു.

ന്യസിലന്‍ഡിനെതിരെ ഇന്ത്യ 203 റണ്‍സ് പിന്തുടര്‍ന്നപ്പോള്‍ നാലാമനായി എത്തിയ അയ്യരായിരുന്നു ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചത്. മികച്ച പ്രകടനത്തോടെ അയ്യര്‍ തിളങ്ങിയപ്പോള്‍ ഇന്ത്യ ആറു വിക്കറ്റിന്റെ വിജയവും നേടി. മനീഷ് പാണ്ഡെയുമായി കൈ കോര്‍ത്ത അയ്യര്‍ ഒരിക്കല്‍ കൂടി തന്റെ മികവ് കളിക്കളത്തില്‍ തെളിയിക്കുന്നതാണ് കണ്ടത്.

യുസ്വേന്ദ്ര ചാഹലുമായി അയ്യര്‍ നടത്തുന്ന സംസാരത്തിന്റ വീഡിയോ ദൃശ്യങ്ങള്‍ ബിസിസിഐയാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചത്. ഒരു സിക്‌സറടിച്ച് മത്സരം ഫിനീഷ് ചെയ്യുന്നത് ഒരു പ്രത്യേക ഫീലിംഗാണെന്നും അയ്യര്‍ പറഞ്ഞു.