SHARE

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 15-ാം പതിപ്പിൽ രണ്ടും കൽപ്പിച്ച് ഇറങ്ങുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ്. ഐപിഎല്ലിന് മുമ്പായുള്ള താരലേലം ഈ ഫെബ്രുവരിയിൽ നടക്കാനിരിക്കുകയാണ്. എന്നാൽ അതിനുമുമ്പായി തന്നെ ടീമിന്റെ പരിശീലക-സപ്പോർട്ട് സ്റ്റാഫ് നിരയെ പ്രഖ്യാപിച്ചിരിക്കുകയാണ് സൺറൈസേഴ്സ്.

വിഖ്യത പരിശീലകൻ ടോം മൂഡിയാണ് ഇക്കുറി ഹൈദരബാദിന്റെ ഹെഡ് കോച്ച്. മുമ്പ് ടീമിനെ ഐപിഎൽ കിരീടത്തിലേക്ക് നയച്ചിട്ടുണ്ട് മൂഡി. വിഖ്യാത ഓസ്ട്രേലിയൻ താരം സൈമൺ കാറ്റിച്ചാണ് സഹപരിശീലകൻ. മുമ്പ് ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെം​ഗളുരുവിനെ പരിശീലിപ്പിച്ചിട്ടുണ്ട് കാറ്റിച്ച്. മുൻ ഇന്ത്യൻ താരം ഹേമങ് ബദാനിയാണ് ടീമിന്റെ ഫീ‍ൽഡിങ് കോച്ചും സ്കൗട്ടും.

വെസ്റ്റ് ഇൻഡീസിന്റെ ഇതാഹസാതാര ബ്രയാൻ ലാറയാണ് ടീമിന്റെ ബാറ്റിങ് പരിശീലകൻ. ടീമിന്റെ സ്ട്രാറ്റെജിക്ക് അഡ്വൈസറായും ലാറ പ്രവർത്തിക്കും. ഇതിഹാസ സ്പിന്നറായ ശ്രീലങ്കയുടെ മുത്തൈയ്യ മുരളീധരനാണ് ഹൈദരബാദിന്റെ സ്പിൻ ബൗളിങ് പരിശീലകൻ. ദക്ഷിണാഫ്രിക്കയുടെ സൂപ്പർതാരം ഡെയിൽ സ്റ്റെയിൻ ടീമിന്റെ പേസ് ബൗളിങ് കോച്ചായും പ്രവർത്തിക്കും.