SHARE

ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാ​ദിനെതിരായ മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്ങ്സ് ഫീൽഡിങ് തിരഞ്ഞെടുത്തു. ചെന്നൈയിലാണ് മത്സരം അരങ്ങേറുന്നത്

മത്സരത്തിൽ നിർണായമായ മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇറങ്ങുന്നത്. ചെന്നൈ സൂപ്പർ കിങ്ങ്സ് നിരയിൽ ഷ്ർദുൽ ഠാക്കൂർ ഇന്ന് കളിക്കില്ല. പകരം സീനിയർ താരം ഹർഭജൻ സിങ്ങിനാണ് അവസരം നൽകിയിരിക്കുന്നത്. സൺറൈസേഴ്സ് നിരയിൽ സൂപ്പർ താരം കെയിൻ വില്യംസൻ ഇന്ന് കളിക്കുന്നില്ല. പകരം ബ്ലം​ഗ്ലാദേശ് സൂപ്പർ താരം ഷാക്കിബ് അൽ ഹസൻ ടീമിലിടം നേടി. ഷഹ്ബാസ് നദിമും ഇന്ന് കളിക്കുന്നില്ല. പകരം മനീഷ് പാണ്ഡെയ്ക്കാണ് അവസരം ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സിനോട് തോറ്റശേഷമാണ് ചെന്നൈ ഇന്നിറങ്ങുന്നത്. സൺറൈസേഴ്സാകട്ടെ കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തകർത്ത ആത്മവിശ്വാസത്തിലും