SHARE

രാജ്യത്ത് കോവിഡ് വ്യാപനത്തിന് കുറവ് വന്നില്ലെങ്കിൽ അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ്‌ മറ്റൊരു വേദിയിലേക്ക് ഐസിസി മാറ്റിയേക്കുമെന്ന് സൂചന. ശ്രീലങ്ക, യു എ ഇ എന്നീ രാജ്യങ്ങളെ ലോകകപ്പിന്റെ ബാക്കപ്പ് വേദികളായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തിരഞ്ഞെടുത്തതായാണ് ഇ എസ് പി എൻ ക്രിക്കിൻഫോ റിപ്പോർട്ട് ചെയ്യുന്നത്.

നേരത്തെ ഈ വർഷം ഓസ്ട്രേലിയയിൽ നടക്കാനിരുന്ന ടി20 ലോകകപ്പ് കോവിഡിന്റെ പശ്ചാത്തലത്തിൽ നീട്ടി വെച്ചിരുന്നു. ഈ ലോകകപ്പ് അടുത്ത വർഷത്തേക്ക് മാറ്റിയേക്കുമെന്നും, ഇന്ത്യയിൽ നടക്കാനിരിക്കുന്ന 2021 ലെ ടി20 ലോകകപ്പ്‌ 2022 ലേക്ക് നീട്ടുമെന്നുമായിരുന്നു നേരത്തെ കരുതിയിരുന്നത്.

-Advertisement-

എന്നാൽ 2023 ൽ ഇന്ത്യയിൽ വെച്ച് ഏകദിന ലോകകപ്പും നടക്കുന്നുണ്ട്. തുടർച്ചയായ രണ്ട് വർഷങ്ങളിൽ രാജ്യം ലോകകപ്പിന് വേദിയാകുന്ന സാഹചര്യം ഒഴിവാക്കാൻ 2021 ലെ ടി20 ലോകകപ്പ് ഇന്ത്യയിൽ ത്തന്നെ നടത്തുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുമായി നടന്ന ചർച്ചകൾക്ക് ശേഷം ബിസിസിഐ ‌വ്യക്തമാക്കുകയായിരുന്നു. ഇതോടെ 2020 ൽ മാറ്റിവെച്ച ടി20 ലോകകപ്പിന് 2022 ലാകും ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കുക.