SHARE

വെസ്റ്റിന്‍ഡീസിനെതിരെ അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പര കളിക്കാനുള്ള ഒരുക്കത്തിലാണ് ശ്രീലങ്ക. മെയ് 30ന് തുടങ്ങുന്ന പരമ്പരക്ക് മുമ്പ് ഓപ്പണര്‍ ദിമുത് കരുണരത്‌നെ പരുക്കേറ്റ് പുറത്തായത് ശ്രീലങ്കക്ക് തിരിച്ചടിയായിരുന്നു. 17 അംഗ ടീമിലും കരുണരത്‌നെ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ടീമില്‍ സ്ഥാനം ലഭിച്ചിരുന്നെങ്കിലും സൂപ്പര്‍ താരങ്ങളായ ഏയ്ഞ്ചലോ മാത്യൂസും സുരംഗ ലക്മലും ഫിറ്റ്‌നസ് വീണ്ടെടുക്കുന്ന കാര്യം സംശയത്തിലായിരുന്നു.

ഈ ആശങ്കകളെല്ലാം മാറിയിരിക്കുകയാണ് ഇപ്പോള്‍. മാത്യൂസും ലക്മലും ഫിറ്റ്‌നസ് ടെസ്റ്റ് പാസ്സായെന്നും ഇരുവരും വിന്‍ഡീസ് പര്യടനത്തിന് ഉണ്ടാവുമെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ജൂണ്‍ 27 വരെ നീണ്ടു നില്‍ക്കുന്ന പര്യടനത്തില്‍ ഒരു മൂന്നുദിന സന്നാഹമത്സരവും മൂന്നു ടെസ്റ്റ് മത്സരങ്ങളുമാണ് ശ്രീലങ്ക കളിക്കുന്നത്.

വീന്‍ഡീസ് പര്യടനത്തിനുള്ള ശ്രീലങ്കന്‍ ടീം: ദിനേഷ് ചണ്ഡിമല്‍, മഹേല ഉദവാട്ടേ, കുശാല്‍ മെന്‍ഡിസ്, കുശാല്‍ പെരേര, ധനഞ്ജയ ഡിസില്‍വ, റോഷന്‍ സില്‍വ, എയ്ഞ്ചലോ മാത്യൂസ്, നിരോഷന്‍ ഡിക്കെവാല, രംഗന ഹെരാത്ത്, ദില്‍റുവാന്‍ പെരേര, അകില ധനഞ്ജയ, ജെഫറി വന്‍ദേഴ്സെയ്, ലഹിരു ഗമേജ്, കസുന്‍ രജിത, സുരംഗ ലക്മല്‍, ലഹിരു കുമാര, അസിത ഫെര്‍ണാണ്ടോ.