SHARE

ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ തോൽവിക്ക് ശേഷം യുവതാരങ്ങളെ കുറ്റപ്പെടുത്തി മഹേന്ദ്ര സിങ് ധോണി നടത്തിയ പരമാർശം വിവാദമാകുന്നി. സീസണിലാകെ യുവതാരങ്ങൾക്ക് അവസരം നൽകിയെങ്കിലും പ്രതീക്ഷിച്ച പ്രകടനം നടത്തിയില്ലെന്ന് മാത്രമല്ല, ജയിക്കാനുള്ള ആവേശം അവരിലില്ലായിരുന്നു എന്നാണ് ധോണി പറഞ്ഞത്.

ധോണിയുടെ ഈ പരാമർശത്തോട് വലിയൊരു വിഭാ​ഗം ആരാധകരും എതിർപ്പാണ് പ്രകടിപ്പിച്ചത്. പിന്നാലെ മുൻ സൂപ്പർതാരവും മുൻ സിലക്ടറുമായ കെ.ശ്രീകാന്തും ധോണിയുടെ പരാമർശത്തെ രൂക്ഷമായി പരി​ഹസിച്ചു. ധോണി ഉപയോ​ഗിച്ച സ്പാർക്ക് എന്ന് പദം എടുത്തുപറഞ്ഞായിരുന്നു ശ്രീകാന്തിന്റെ വക വിമർശനം.

യുവതാരങ്ങൾക്ക് സ്പാർക്ക് ഇല്ലെന്ന് നിങ്ങൾ പറയുമ്പോൾ തന്നെ കേദാർ ജാദവിന് അത്തരമൊരു സ്പാർക്ക് ഉണ്ടോ..? അല്ലെങ്കിൽ പിയൂഷ് ചൗളയ്ക്ക് ഉണ്ടോ..?? ഇതൊക്കെ ധോണി പറയുന്ന ഒഴിവുകഴിവുകളാണ്, എനിക്ക് അതിനോട് യോജിപ്പില്ല, മാത്രവുമല്ല ഇത്തരം മറുപടികൾ അം​ഗീകരിക്കാനും പറ്റില്ല, ശ്രീകാന്ത് പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.