SHARE

ശ്രീലങ്കയ്ക്കെതിരായ മൂന്നാമത്തേയും അവസാനത്തേയും ടി20 മത്സരത്തിൽ ന്യൂസിലൻഡിന് 126 റൺസ് വിജയ ലക്ഷ്യം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ കൃത്യതയോടെ പന്തെറിഞ്ഞ കിവീസ് ബോളർമാർ 125/8 എന്ന സ്കോറിൽ ഒതുക്കുകയായിരുന്നു. 30 റൺസെടുത്ത ഓപ്പണർ ധനുഷ്ക ഗുണതിലകയാണ് അവർക്കായി മികച്ച ബാറ്റിംഗ് കാഴ്ച വെച്ചത്. കിവീസിന് വേണ്ടി മിച്ചൽ സാന്റ്നറും, ടോഡ് ആസിലും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.

മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക‌ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റിൽ ലങ്ക 30 റൺസ് നേടിയെങ്കിലും അതിൽ മുക്കാൽ ശതമാനം റൺസുകളും എടുത്തത് ഗുണതിലകയായിരുന്നു. മറ്റൊരു ഓപ്പണറായ കുശാൽപെരേര 3 റൺസിൽ പുറത്തായി. ആവിഷ്ക ഫെർണാണ്ടോ (30 റൺസ്), നിറോഷൻ ഡിക്ക് വെല്ല (24 റൺസ്), ലാഹിരു മദുഷങ്ക (20 റൺസ്), ദാസൻ ഷനക (7 റൺസ് ) എന്നിങ്ങനെയാണ് ലങ്കൻ ബാറ്റ്സ്മാന്മാരുടെ സ്കോറുകൾ.

25 പന്തിൽ നിന്ന് 4 ബൗണ്ടറികളടക്കം 30 റൺസ് നേടിയ ഓപ്പണർ ധനുഷ്ക ഗുണതിലകയാണ് ലങ്കയുടെ ടോപ്പ് സ്കോറർ. മിച്ചൽ സാന്റ്നർ 12 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, 28 റൺസ് വഴങ്ങി 3 വിക്കറ്റുകളെടുത്ത ടോഡ് ആസിലും ന്യൂസിലൻഡിനായി മികച്ച ബോളിംഗ് കാഴ്ച വെച്ചു.