SHARE

ജൂലൈയിൽ ഇന്ത്യ, ബംഗ്ലാദേശ് ടീമുകൾക്കെതിരെ പരമ്പര കളിക്കാൻ താല്പര്യം പ്രകടിപ്പിച്ച് ശ്രീലങ്ക. രാജ്യത്തെ കൊറോണ കേസുകൾ 500 ൽ താഴെയായതോടെയാണ് ജൂലൈയിൽ ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കാൻ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് നീക്കങ്ങൾ തുടങ്ങിയത്. ഇന്ത്യയുമായി മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളും, ബംഗ്ലാദേശിനെതിരെ 3 ടെസ്റ്റുകളും കളിക്കാനാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ നീക്കം.‌

അതേ സമയം ബിസിസിഐ യോ, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡോ ഇത് വരെ ശ്രീലങ്ക ക്രിക്കറ്റ് ബോർഡിനോട് പരമ്പരയുമായി ബന്ധപ്പെട്ട് ഉറപ്പൊന്നും നൽകിയിട്ടില്ല. അതേ സമയം കോവിഡ് 19 മായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വന്നതോടെ ഈ മത്സരങ്ങൾ നടത്താൻ കഴിയുമെന്ന് തന്നെയാണ് ശ്രീലങ്ക‌ ക്രിക്കറ്റ് ബോർഡ് കരുതുന്നത്. ഇക്കാര്യത്തിൽ ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ക്രിക്കറ്റ് ബോർഡുകൾ പെട്ടെന്ന് തന്നെ അഭിപ്രായം അറിയിക്കുമെന്നുള്ള പ്രതീക്ഷയിലാണ് അവർ.