SHARE

ബംഗ്ലാദേശിനെതിരെ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം ടി20 മത്സരത്തില്‍ ശ്രീലങ്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ 210-4 റണ്‍സാണ് അടിച്ചെടുത്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് ഓപ്പണര്‍മാരായ ധനുഷ്‌ക ഗുണതിലകെയും കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. ധനുഷ്‌ക 42 റണ്‍സും കുശാല്‍ മെന്‍ഡിസ് 70 റണ്‍സും നേടി. തിസാര പെരേര (31), ദാസുന്‍ ഷനക (29) തുടങ്ങിയവരും തിളങ്ങി.

ബംഗ്ലാദേശിന് വേണ്ടി അബു ജായിദ്, മുസ്തഫിസുര്‍ റഹ്മാന്‍, മുഹമ്മദ് സൈഫുദ്ദീന്‍, സൗമ്യ സര്‍ക്കാര്‍ തുടങ്ങിയവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.