SHARE

 

ന്യൂസിലാന്‍ഡിനെതിരായ ട്വന്റി-ട്വന്റിയില്‍ ശ്രീലങ്ക ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അവസാനം വിവരം ലഭിക്കുമ്പോള്‍ ശ്രീലങ്ക 4.3 ഓവറില്‍ 41 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. കുശാല്‍ പെരേരയുടെ വിക്കറ്റാണ് ശ്രീലങ്കയ്ക്കു നഷ്ടമായത്. പെരേര 11 റണ്‍സെടുത്തു.

26 റണ്‍സുമായി കുശാല്‍ മെന്‍ഡീസും റണ്ണൊന്നുമെടുക്കാതെ അവിഷ്‌ക ഫെര്‍ണാന്‍ഡോയുമാണ് ക്രീസിലുള്ളത്. ന്യൂസിലാന്‍ഡിനു വേണ്ടി ടിം സൗത്തിയാണ് ആദ്യ വിക്കറ്റ് വീഴ്ത്തിയത്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ കളിക്കാത്തതിനെ തുടര്‍ന്ന് ടിം സൗത്തിയാണ് ഈ മത്സരത്തില്‍ ടീമിനെ നയിക്കുന്നത്. ട്രെന്റ് ബോള്‍ട്ടിനും വിശ്രമം അനുവദിച്ചിട്ടുണ്ട്.

ലസിത് മലിംഗയാണ് ശ്രീലങ്കയെ നയിക്കുന്നത്. ഇരു ടീമുകളും തമ്മില്‍ നേരത്തെ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം ജയിച്ചിരുന്നു. ഇന്നു നടക്കുന്ന കളിക്കും മഴയുടെ ഭീഷണി ഉണ്ട്.