SHARE

സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ കളിക്കാരനായി തന്നെ വിരമിക്കണമെന്ന ആ​ഗ്രഹം പരസ്യമായി പ്രഖ്യാപിച്ച് സൂപ്പർ താരം ലൂയിസ് സുവാരസ്. സുവാരസ് ബാഴ്സലോണ വിടാനൊരുങ്ങുകയാണെന്ന് വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് താരം ആ​ഗ്രഹം വെളിപ്പെടുത്തിയത്. ഒരു സ്വകാര്യ മാധ്യമത്തോടായിരുന്നു സുവാരസ് ഇക്കാര്യം പറഞ്ഞത്

ബാഴ്സലോണയിൽ കളിക്കുന്ന എല്ലാവരും ആ​ഗ്രഹിക്കുന്നതാണ് വിരമിക്കൽ അവിടെത്തന്നെ വേണമെന്ന്. എന്നാൽ വളരെ കുറച്ചുപേർക്ക് മാത്രമെ അത് സാധിച്ചിട്ടുള്ളു. ബാഴ്സയിൽ തന്നെ വിരമിക്കാൻ സാധിച്ചാൽ അത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാകും എന്റെ ആ​ഗ്രഹവും അതാണ്, 32-കാരനായ സുവാരസ് വ്യക്തമാക്കി. ​ഫോം മോശമാകുമ്പോഴുള്ള ആരാധകരുടേയും മാധ്യമപ്രവർത്തകരുടേയും വിമർശനങ്ങൾ വേദനിപ്പിക്കില്ലെന്നും സുവാരസ് കൂട്ടിച്ചേർത്തു

സുവാരസിന് പകരക്കാരനായി ബാഴ്സലോണ ശ്രമം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. സുവാരസ് നേരത്തെ തന്നെ അത്തരത്തിൽ സൂചന നൽകിയിരുന്നു. നിലവിൽ 2021 വരെ സുവാരസിനെ ബാഴ്സയുമായി കരാറുണ്ട്. അതുവരെ തുടരാനായാൽ സുവാരസ് മിക്കവാറും ബാഴ്സയിൽ തന്നെ കളിയവസാനിപ്പിച്ചേക്കും