SHARE

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ടീം സൺറൈസേഴ്സ് ഹൈദരബാദ്, ക്യാപ്റ്റൻ കൂടിയായ സൂപ്പർതാരം കെയിൻ വില്യംസനെ റിലീസ് ചെയ്തേക്കും. ക്രിക്ക്ബസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടുത്ത മാസം ഐപിഎൽ ലേലം നടക്കാനിരിക്കെയാണ് സൺറൈസേഴ്സ് ഈ നീക്കത്തിന് പദ്ധതിയിടുന്നതെന്നാണ് സൂചന.

32-കാരനായ വില്യംസൻ ഐപിഎല്ലിൽ ഇതുവരെ സൺറൈസേഴ്സിനായി മാത്രമാണ് കളിച്ചിട്ടുള്ളത്. 2015-ൽ സൺറൈസേഴ്സിന്റെ ഭാ​ഗമായ ന്യൂസിലൻഡ് ക്യാപ്റ്റനെ പിന്നീട് ടീം നിലനിർത്തുകയായിരുന്നു. 2016-ൽ സൺറൈസേഴ്സ് ഐപിഎൽ കിരീടമുയർത്തിയപ്പോൾ വില്യംസൻ ടീമിനൊപ്പമുണ്ടായിരുന്നു. പിന്നീട് 2018-ൽ വില്യംസന്റെ നേതൃത്വത്തിൽ സൺറൈസേഴ്സ് ഫൈനൽ വരെയേും മുന്നേറിയിരുന്നു.

കഴിഞ്ഞ വർഷം മുതൽ സൺറൈസേഴ്സിന്റെ സ്ഥിരം ക്യാപ്റ്റനാണ് വില്യംസൻ. എന്നാൽ കഴിഞ്ഞ സീസണിൽ തികച്ചും നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനമാണ് വില്യംസൻ നടത്തിയത്. ഒരു അർധസെഞ്ച്വറി മാത്രമാണ് സീസണിൽ വില്യംസൻ നേടിയത്. ബാറ്റിങ്ങിൽ നിരാശപ്പെടുത്ത സാഹചര്യത്തിലാണ് വില്യംസനെ റിലീസ് ചെയ്യാൻ സൺറൈസേഴ്സ് ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്.