SHARE

ഓസ്ട്രേലിയൻ സൂപ്പർതാരം ഡേവിഡ് വില്യംസ് അടുത്ത സീസണിൽ ഐഎസ്എല്ലിൽ കളിച്ചേക്കില്ല എന്ന് സൂചനകൾ. ഫോർവേഡായി വില്യംസ് നേരത്തെ മുംബൈ സിറ്റിയുമായി കരാറിലെത്തിയതായി വാർത്തകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ താരം തീരുമാനം മാറ്റിയതായാണ് പുതിയ സൂചനകൾ.

ജേണലിസ്റ്റ് സ്വപ്നമോയ് ചക്രബർത്തിയും ഇന്ത്യൻ ഫുട്ബോളുമായി ബന്ധപ്പെട്ട് ട്വീറ്റുകൾ ചെയ്യുന്ന ദേബപ്രിയ ദേബും വില്യിംസ് ഇന്ത്യയിൽ തുടരാൻ സാധ്യതയില്ല എന്നാണ് വ്യക്തമാക്കിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് അദ്ദേഹം ഇന്ത്യയിൽ തുടരാത്തതെന്നും ഓസ്ട്രേലിയൻ ലീ​ഗിലേക്ക് മടങ്ങിപ്പോകുമെന്നും സൂചനയുണ്ട്.

34-കാരനായ വില്യംസ് 2019-20 സീസണിൽ എടികെയിലൂടെയാണ് ഇന്ത്യയിലെത്തുന്നത്. ആദ്യ സീസണിൽ ക്ലബിന്റെ കിരീടനേട്ടത്തിൽ നിർണായക പങ്ക് വഹിച്ച താരം തുടർന്ന് മോഹൻ ബ​ഗാനുമായുള്ള ലയനത്തിന് ശേഷവും ക്ലബിൽ തുടർന്നു. ഇക്കുറി ഏഎഫ്സി കപ്പ് മത്സരങ്ങൾക്ക് ശേഷമാണ് വില്യംസ് ക്ലബ് വിടുകയാണെന്ന് ബ​ഗാൻ അറിയിച്ചത്.