SHARE

സ്പാനിഷ് സൂപ്പർതാരം ടിരി ഇന്ത്യൻ സൂപ്പർ ലീ​ഗിൽ തുടരും. കഴിഞ്ഞ ഐഎസ്എല്ലിൽ ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റിയാണ് ടിരിയുടെ പുതിയ തട്ടകം. ഒരു വർഷത്തെ കരാറിലുള്ള ടിരിയുടെ വരവ് മുംബൈ പ്രഖ്യാപിച്ചു.

സെന്റർ ബാക്കായ ടിരി ഇന്ത്യൻ സൂപ്പർ ലീ​ഗിൽ കളിച്ച ഏറ്റവും മികച്ച വിദേശികളൊരാളാണ്. 2015-ൽ എടികിയിലൂടെയാണ് ടിരി ഇന്ത്യയിലെത്തുന്നത്. തുടർന്ന് രണ്ട് സീസൺ അവർക്കായി കളിച്ചു. 2017 മുതൽ മൂന്ന് സീസൺ ടിരി ജെംഷദ്പുർ എഫ്സിയുടെ ഭാ​ഗമായിരുന്നു. പിന്നീട് എടികെ മോഹൻ ബ​ഗാനിൽ തിരിച്ചെത്തി.

തുടർന്നുള്ള രണ്ട് സീസണിൽ ബ​ഗാനായി തകർപ്പൻ പ്രകടനമാണ് ടിരി നടത്തിയത്. എന്നാൽ കഴിഞ്ഞ വർഷം എഎഫ്സി കപ്പ് മത്സരത്തിനിടെ ടിരിയ്ക്ക് പരുക്കേറ്റു. ഇതോടെ ടിരിക്ക് കഴിഞ്ഞ ഐഎസ്എൽ സീസൺ പൂർണമായും നഷ്ടമായി. പിന്നീട് സൂപ്പർ കപ്പിലാണ് താരം കളിക്കളത്തിൽ തിരിച്ചെത്തിയത്. വൈകാതെ ബ​ഗാൻ വിട്ടെങ്കിലും മുംബൈയുമായി കരാറിലെത്തി ഐഎസ്എല്ലിൽ തുടരുമെന്ന് ടിരി ഉറപ്പാക്കി.