SHARE

ഇന്ത്യൻ ,സൂപ്പർ ലീ​ഗിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളെന്ന് വിശേഷിപ്പിക്കാം കോറോയെ. എഫ്.സി.​ഗോവയ്ക്കായി മൂന്ന് സീസൺ കളിച്ച ഈ സ്പാനിഷ് സ്ട്രൈക്കർ, ലീ​ഗിലെ ടോപ് സ്കോററാണ്.

ഇക്കുറി മറ്റൊരു സ്പാനിഷ് താരം ഇ​ഗോർ ആം​ഗുലോയുടെ വരവോടെ കോറോയെ ​ഗോവ ഒഴിവാക്കി. ഇതോടെ സ്പെയിനിലേക്ക് മടങ്ങിയ കോറോ, ഇപ്പോൾ അവിടെ അത്ലെറ്റിക്കോ ബലേറെസിന്റെ താരമാണ്. എന്നാൽ കോറോയെ ഐ.എസ്.എല്ലിലേക്ക് തിരിച്ചെത്തിക്കാനുള്ള ചില നീക്കങ്ങൾ ഇതിനിടയിൽ നടക്കുന്നുണ്ട്. സ്പോർട്സ് ജേർണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

കുറച്ചുദിവസങ്ങൾക്ക് മുമ്പ് ഒരു ഐ.എസ്.എൽ ക്ലബ് കോറോയെ സമീപിച്ചിരുന്നെന്നാണ് മാർക്കസ് പറയുന്നത്. ഈ ക്ലബ് മുന്നോട്ടുവച്ച ആദ്യ ഓഫർ കോറ തള്ളിയെന്നും ട്വീറ്റ് ചെയ്തു. ഏത് ക്ലബാണ് കോറോയെ സമീപിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല, എന്നാൽ ​ഗോവയോ ചെന്നൈയിനോ അല്ല എന്നും മാർക്കസ് ട്വീറ്റ് ചെയ്തു.