SHARE

ഐ-ലീ​ഗിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും മികച്ച വിദേശികളിലൊരാളാണ് മാർക്കസ് ജോസഫ്. ട്രിനിഡാഡ് സ്ട്രൈക്കറായ മാർക്കസ് ഐ-ലീ​ഗിൽ മൊഹമ്മദ​ന് വേണ്ടിയാണ് കളിക്കുന്നത്. ഭാവിയിൽ ഐഎസ്എൽ പ്രവേശനം കൂടി ലക്ഷ്യമിടുന്ന മൊഹമ്മദനുമായി ജോസഫ് ഒരു വർഷത്തേക്ക് കൂടി കരാർ പുതുക്കി.

31-കാരനായ മാർക്കസ് കഴിഞ്ഞ വർഷമാണ് മൊഹമ്മദന്റെ ഭാ​ഗമായത്. തുടർന്ന് എല്ലാ ടൂർണമെന്റുകളിൽ നിന്നുമായി 22 മത്സരങ്ങളിൽ നിന്ന് 20 തവണ വലകുലുക്കിയിട്ടുമുണ്ട്. ഇക്കഴിഞ്ഞ ഐ-ലീ​ഗിലേയും ഡ്യൂറാൻഡ് കപ്പിലേയും ​ഗോൾഡൻ ബൂട്ട് ജേതാവ് കൂടിയാണ് മാർക്കസ്. ഇപ്പോൽ അടുത്ത സീസൺഡ കൂടി മാർക്കസിന്റെ സേവനം ലഭ്യമാകുമെന്നാണ് മൊഹമ്മദൻ അറിയിച്ചിരിക്കുന്നത്.

2018-ൽ ​ഗോകുലം കേരളയിലൂടെയാണ് മാർക്കസ് ഇന്ത്യയിലേക്ക് വരുന്നത്. ക്ലബ് ക്യാപ്റ്റൻ കൂടിയായിരുന്ന മാർക്കസ്, 2019-ൽ ക്ലബിനെ ഡ്യൂറാൻഡ് കപ്പ് ജേതാക്കളാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു.