ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾക്ക് ആവേശം നൽകുന്ന പ്രഖ്യാപനവുമായി സ്റ്റാർ ഇന്ത്യ. ഇന്ത്യയിലെ ഫുട്ബോൾ മത്സരങ്ങളുടെ സം പ്രേക്ഷണത്തിനായി സ്റ്റാർ സ്പോർട്സ് 3 എന്ന പുതിയ ചാനൽ ആരംഭിച്ചാണ് സ്റ്റാർ, ഇന്ത്യൻ ഫുട്ബോൾപ്രേമികളുടെ കൈയ്യടി വാങ്ങുന്നത്. സ്റ്റാർ സ്പോർട്സ് സം പ്രേക്ഷണാവകാശം സ്വന്തമാക്കിയിട്ടുള്ള ഇന്ത്യൻ ഫുട്ബോൾ മത്സരങ്ങളെല്ലാംസ്റ്റാർ സ്പോർട്സ് 3 യിലാകും ഇനി മുതൽ കാണിക്കുക. ഇന്ത്യൻ ഫുട്ബോളിന് മാത്രമായി ഒരു ചാനൽ വേണമെന്ന് കുറേ നാളുകളായി ഫുട്ബോൾപ്രേമികളുടെ ആവശ്യമായിരുന്നു. സ്റ്റാർ സ്പോർട്സ് 3 എത്തുന്നതോടെ ആരാധകരുടെആ ആഗ്രഹമാണ് സഫലമാകുന്നത്.
Spectacular finishes, last ditch tackles, astonishing saves – enjoy Indian football like never before on a channel dedicated to all things football – Star Sports 3! Apni football ka apna channel! 🙌🙌 pic.twitter.com/tTKVT5begJ
— Star Sports Football (@StarFootball) September 14, 2018
തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പുതിയ ചാനൽ തുടങ്ങുന്ന വിവരംസ്റ്റാർ സ്പോർട്സ് അറിയിച്ചത്. അഞ്ചാം എഡിഷൻ ഇന്ത്യൻ സൂപ്പർ ലീഗാകും സ്റ്റാർ സ്പോർട്സ് 3 യിൽ സം പ്രേക്ഷണം ചെയ്യുന്ന ആദ്യ പ്രധാന ടൂർണമെന്റ്. ഇന്ന് മുതലാണ് പുതിയ ചാനലിന്റെ പ്രവർത്തനം തുടങ്ങുന്നതെങ്കിലും ഈ സീസണിലെ ഐ എസ് എൽ ആരംഭിക്കുന്നത് വരെ പഴയ കളികളും മറ്റുമായിരിക്കും ഈ ചാനലിൽ സംപ്രേക്ഷണം ചെയ്യുക.